Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനീഷ്​ ഗ്രോവറെ ലക്ഷ്യമിടുന്നവരുടെ കൈ വെട്ടുമെന്ന്​ ബി.ജെ.പി നേതാവ്

text_fields
bookmark_border
മനീഷ്​ ഗ്രോവറെ ലക്ഷ്യമിടുന്നവരുടെ കൈ വെട്ടുമെന്ന്​ ബി.ജെ.പി നേതാവ്
cancel

ച​ണ്ഡി​ഗ​ഢ്​​: ഹ​രി​യാ​ന മു​ൻ മ​ന്ത്രി മ​നീ​ഷ്​ ഗ്രോ​വ​റെ​യും മ​റ്റു നേതാക്കളെ​യും ​കർഷകർ ക്ഷേത്രത്തിൽ ത​ട​ഞ്ഞു​വെ​ച്ച​ കർഷകർക്കെതിരെ കൊലവിളി പ്രസംഗവുമായി ബി.​ജെ.​പി എം.​പി അ​ര​വി​ന്ദ്​ ശ​ർ​മ. മ​നീ​ഷ്​ ഗ്രോ​വ​റെ ല​ക്ഷ്യം​വെ​ക്കു​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ പി​ഴു​തെ​ടു​ക്കു​ക​യും കൈ​ക​ൾ വെ​ട്ടുമെന്നുമാണ് ബി.ജെ.പി നേതാവിന്‍റെ ആക്രോശം. കോ​ൺ​ഗ്ര​സി​നെ​തി​രെ റോ​ഹ്​​ത​കി​ൽ ബി.​ജെ.​പി സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ലാ​ണ് അ​ര​വി​ന്ദ്​ ശ​ർ​മ​യു​ടെ ഭീ​ഷ​ണി.

കോ​ൺ​​ഗ്ര​സി​നെ​തി​രെ​യും നേ​താ​ക്ക​ളാ​യ ഭൂ​പി​ന്ദ​ർ സി​ങ്​ ഹൂ​ഡ, മ​ക​ൻ ദീ​പേ​ന്ദ​ർ സി​ങ്​ ഹൂ​ഡ എ​ന്നി​​വ​ർ​ക്കെ​തി​രെ​യും അ​ര​വി​ന്ദ്​ ശ​ർ​മ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. ദീ​പേ​ന്ദ​ർ ഹൂ​ഡ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​ത്​ മ​നീ​ഷ്​ ​ഗ്രോ​വ​ർ മൂ​ല​മാ​ണ്​ എ​ന്ന​തി​നാ​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ അ​ദ്ദേ​ഹ​ത്തെ നോ​ട്ട​മി​ടു​ന്ന​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം.

കഴിഞ്ഞ ദിവസമാണ് മ​നീ​ഷ്​ ഗ്രോ​വ​റെ​യ​ട​ക്കം ബി.െജ.പി നേതാക്കളെ ഗ്രാമീണരും കർഷക സമരക്കാരും ക്ഷേത്രത്തിൽ തടഞ്ഞുവെച്ചത്. റോ​ഹ്​​ത​കി​ലെ കി​ലോ​യി​ലെ ക്ഷേത്രത്തിൽ ഏഴു മണിക്കൂറോളം തടഞ്ഞുവെച്ചെന്നാണ് റിപ്പോർട്ട്. ക​ർ​ഷ​ക​ർ​ക്കെ​തി​രെ ഗ്രോ​വ​ർ മു​മ്പ്​ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ മാ​പ്പ്​ പ​റ​യ​ണ​മെ​ന്നാ​യിരുന്നു ആവശ്യം.

പൊലീസെത്തിയെങ്കിലും പ്രസ്താവന പിൻവലിക്കാതെ പുറത്തുപോകാൻ സമ്മതിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി. ഇതോടെ മനീഷ് ഗ്രോവർ ക്യാമറക്ക് മുന്നിലെത്തി കൈകൂപ്പി മാപ്പ് പറഞ്ഞു. എന്നാൽ, മാപ്പു പറഞ്ഞെന്ന വാർത്ത മനീഷ് ഗ്രോവർ തള്ളി. കൈ വീശി കാണിച്ചതാണെന്നും ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നുമാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will gouge eyes chop hands if Manish Grover harmed says bjp leader
Next Story