സ്വർണാഭരണ നിർമാണം യു.എ.ഇയിലേക്കോ? ട്രംപിന്റെ നികുതിഭാരം ചെറുക്കാൻ സ്വർണവ്യാപാരികൾ കണ്ണുവെക്കുന്നത് യു.എ.ഇ, മെക്സിക്കോ
text_fieldsസ്വർണം
കൊൽക്കത്ത: ട്രംപിന്റെ 50 ശതമാനം നികുതിയിൽ സ്വർണവ്യാപാരികൾ ആഭരണ നിർമാണം ദുബൈയിലേക്കും മെക്സിക്കോയിലേക്കും മാറ്റാൻ നീക്കം തുടങ്ങി. താരതമ്യേന നികുതിഭാരം കുറവുള്ള രാജ്യങ്ങൾ എന്ന നിലയിലാണ് ഇന്ത്യയിലെ സവർണവ്യാപാരികൾ ഇങ്ങനെ ആലോചിക്കുന്നത്. അമേരിക്കയുടെ നികുതിഭാരം നിലവിൽ വരുന്നതോടെ വ്യവസായത്തിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സ്വർണ കയറ്റുമതിക്കാർ പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള ഡയമണ്ടിന്റെയും കല്ലുകൾ പതിച്ച സ്വർണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതി മാർക്കറ്റാണ് അമേരിക്ക. 2024-25 ൽ ഏതാണ്ട് പതിനായിരം കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. യു.എ.ഇയിൽ 10 ശതമാനവും മെക്സിക്കോയിൽ 25 ശതമാനവുമാണ് നികുതി.
അമേരിക്കയുടെ 50 ശതമാനം നികുതി ഇന്ത്യയിലെ സ്വർണ-രത്ന വ്യാപാരത്തിന്റെ അന്ത്യം കുറിക്കുമെന്ന് ജെം ആന്റ് ജുവലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ വിലയിരുത്തുന്നു. ഇതിനായി സമാന്തര മാർഗങ്ങൾ കണ്ടെത്തുകയേ മാർഗമുള്ളൂ എന്നും ചെയർമാൻ കിരിത് ബൻസാലി പറയുന്നു.
ഇന്ത്യയും യു.എസും തമ്മിലുള്ള നികുതി നിരക്കുകളെക്കുറിച്ച് പഠിച്ച ശേഷം നിർമാണ യൂനിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതു സംബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ നിന്ന് ഏറ്റവും അടുത്തുള്ള സ്ഥലം യു.എ.ഇയാണ്. രത്നം പതിച്ച ആഭരണങ്ങൾ മെക്സിക്കോ വഴി എത്തിക്കുന്നതു സംബന്ധിച്ചും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണവ്യാപാരികളായ ടൈറ്റൻ കമ്പനി അതിന്റെ നിർമാണ യൂനിറ്റുകൾ യു.എ.ഇയിലേക്ക് മാറ്റുന്നതിനുള്ള ആലോചന സജീവമാക്കിയതായി റിപ്പോർട്ടുകളുണ്ട്. നികുതി 25 ശതമാനമാക്കുന്നതോടെ തങ്ങളുടെ മാർജിൻ വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയായിരുന്നു. അപ്പോഴാണ് 50 ശതമാനമാകുമെന്ന് പറയുന്നത്. ഇതോടെ പിടിച്ചുനിൽക്കാൻ ഒട്ടും കഴിയാത്ത അവസ്ഥയാണെന്നും ബൻസാലി പറയുന്നു.
അമേരിക്കയിൽ നിന് രത്ന-സർണ വ്യവസായ സംഘം ഈ മാസം 19ന് ഇന്ത്യയിലെ വ്യവസായ ബോഡിയുമായും വ്യവസായ മന്ത്രാലയവുമായും ചർച്ച ചെയ്യുന്നതിനായി എത്തുന്നുണ്ട്. അമേരിക്കയിൽ ചെറുതും വലുതുമായ 70,000 സ്വർണവ്യാപാരസ്ഥാപനങ്ങളാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

