Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ രജിസ്​ട്രേഷൻ...

പൗരത്വ രജിസ്​ട്രേഷൻ അസ്സമിൽ വിജയിച്ചാൽ ത്രിപുരയിലും നടപ്പാക്കും - ബിപ്ലവ്​​ ദേബ്​

text_fields
bookmark_border
പൗരത്വ രജിസ്​ട്രേഷൻ അസ്സമിൽ വിജയിച്ചാൽ ത്രിപുരയിലും നടപ്പാക്കും - ബിപ്ലവ്​​ ദേബ്​
cancel

ന്യൂഡൽഹി: അസ്സമിലെ പൗരത്വ രജിസ്​ട്രേഷൻ വിജയകരമായാൽ ത്രിപുരയിലും നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി ബിപ്ലവ്​ കുമാർ ദേബ്​. അസ്സമിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ കേന്ദ്ര സർക്കാറും സുപ്രീംകോടതിയും ജനങ്ങളുമുൾപ്പെടെ എല്ലാവരും കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു​.

അസ്സമിൽ കഴിയുന്നവരിൽ യഥാർഥ ഇന്ത്യൻ പൗരൻമാരെ ക​െണ്ടത്തുന്നതിനും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനും വേണ്ടിയാണ്​ പൗരത്വ രജിസ്​ട്രേഷൻ ആരംഭിച്ചത്​. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ്​ രജിസ്ട്രേഷൻ നടപടികൾ നടക്കുന്നത്​.

അസ്സമിൽ രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ ത്രിപുരയിലും മറ്റു സംസ്​ഥാനങ്ങളിലും ഇത്​ നടപ്പിലാക്കുമെന്നും കേന്ദ്ര സർക്കാർ അതിനായി നിയമനിർമാണം നടത്തിയാൽ അത്​ പാലിക്കുമെന്നും ബിപ്ലവ്​ ദേബ്​ പറഞ്ഞു.

പൗരത്വ രജിസ്​ട്രേഷ​​​​െൻറ കരട്​ പട്ടിക ജൂലൈ 30ന്​ പ്രസിദ്ധീകരിച്ചിരുന്നു. അസ്സമിലെ 40 ലക്ഷം പേർ കരട്​ പട്ടികക്ക്​ പുറത്തായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuramalayalam newsBiplab Kumar DebAssam citizenship registration
News Summary - Will Go For Citizens List If It Succeeds In Assam - India news
Next Story