Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിനെതിരെ...

ആർ.എസ്​.എസിനെതിരെ പത്തിരട്ടി കരുത്തോടെ തിരിച്ചടിക്കും- രാഹുൽ ഗാന്ധി

text_fields
bookmark_border
ആർ.എസ്​.എസിനെതിരെ പത്തിരട്ടി കരുത്തോടെ തിരിച്ചടിക്കും- രാഹുൽ ഗാന്ധി
cancel

മുംബൈ: ബി.ജെ.പിക്കും ആർ.എസ്​.എസിനുമെതി​രായ പോരാട്ടം ശക്തമാക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ആർ.എസ ി.എസിനെതിരായ പരാമർശം ആശയങ്ങൾക്കെതിരായ പോരാട്ടമാണ്​. കഴിഞ്ഞ അഞ്ചു വർഷം താൻ ചെയ്​തതിനേക്കാൾ പത്തിരട്ടി കരുത്ത ോടെ പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു.

താൻ കർഷകർക്കും പാവങ്ങൾക്കും ഒപ്പമാണ്​ നിലകൊള്ളുന്നത്​. ഗൗരി ല​ ങ്കേഷ്​ വധവുമായി ബന്ധപ്പെട്ട്​ ആർ.എസ്​.എസിനെ അപമാനിച്ചുവെന്ന​ അപകീർത്തി കേസിൽ മുംബൈ കോടതിൽ ഹാജരായ രാഹുൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

കോൺഗസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെതിരായ വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്​ ‘‘ആക്രമണങ്ങൾ നടക്കുന്നുണ്ട്​. അത്​ ഞാൻ ആസ്വദിക്കുന്നു’ എന്നായിരുന്നു രാഹുലി​​െൻറ മറുപടി.

ഗൗരി ല​ങ്കേഷ്​ വധത്തിൽ ബി.ജെ.പിയുടേയോ ആർ.എസ്​.എസി​േൻറയോ ആശയധാരക്കെതിരെ സംസാരിക്കുന്നവർ സമ്മർദ്ദത്തിലാവുകയും ആക്രമിക്കപ്പെടുകയും കൊല്ല​പ്പെടുക പോലു​ം ​െചയ്യാം എന്നായിരുന്ന രാഹുലിൻെറ പ്രസ്​താവന. ഇതിനെതിരെ അഭിഭാഷകനും​ ആർ.എസ്​.എസ്​​​ പ്രവർത്തകനുമായ ധൃതിമാൻ ജോഷി നൽകിയ അപകീർത്തി കേസിൽ രാഹുലിന്​ മുംബൈ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssindia newsGauri LankeshBJPBJPRahul Gandhi
News Summary - Will fight 10 times harder now, Rahul Gandhi - India news
Next Story