Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനിച്ചത്​...

ജനിച്ചത്​ കോൺഗ്രസുകാരനായി: സ്വന്തം വീട്ടിലേക്ക്​ തിരിച്ചെത്തി– നവജോത്​ സിങ്​ സിദ്ദു

text_fields
bookmark_border
ജനിച്ചത്​ കോൺഗ്രസുകാരനായി: സ്വന്തം വീട്ടിലേക്ക്​ തിരിച്ചെത്തി–  നവജോത്​ സിങ്​ സിദ്ദു
cancel

ന്യൂഡല്‍ഹി: ജനിച്ചത്​ കോൺഗസുകാരനായാണ്​, ഇപ്പോൾ സ്വന്തം വീട്ടിലേക്ക്​ തിരിച്ചെത്തിയിരിക്കയാണെന്നും  ബി.ജെ.പി വിട്ട്​ കോൺഗ്രസിൽ ചേർന്ന മുൻ  ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു. ഇത്​ ത​​െൻറ ഘർവാപസിയാണ്​. പഞ്ചാബിനെ വീണ്ടെടുക്കുന്നതിന്​ വേണ്ടിയാണ്​ താൻ കോൺഗ്രസിൽ തിരിച്ചെത്തിയിരിക്കുന്നത്​. മുഖ്യമന്ത്രി പ്രകാശ്​ സിങ്​ ബാദൽ സംസ്ഥാനത്തെ മറിച്ചു വിൽക്കുകയാണ്​. അതി​​െൻറ വിശദാം​ശങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും. ഒരു പാർട്ടിക്കെതിരെയും താൻ പരാർശമുന്നയിക്കുകയല്ല. ഗോതമ്പു കലവറയായ പഞ്ചാബ്​ ഇപ്പോൾ ദരിദ്രമായിക്കൊണ്ടിരിക്കയാണെന്നും പാർട്ടികളുടെ ഉദാസീനതയാണ്​ ഇതിന്​ കാരണ​മെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടികൾ തമ്മിലുള്ള പോര്​ മൂലം സംസ്ഥാനം നേരിടുന്ന പ്രശ്​നങ്ങൾ പരിഹരിക്കാൻ കഴിയാതായി. ശരിയായ നയവും പദ്ധതിയുമില്ലാതെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ബി.ജെ.പി സിദ്ദുവിനെതിരെ പഞ്ചാബിൽ സഖ്യമുണ്ടായിരിക്കുന്നു. എന്നാൽ താൻ പഞ്ചാബിനെയാണ്​  ബി.ജെ.പിക്കെതിരെ നിർത്തുന്നതെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബിൽ തനിക്കെതിരെ ഗൂഢാലോചന നടത്തുവരെ കുറിച്ച്​ എല്ലാവർക്കും അറിയാം. താൻ ഒരു യോദ്ധാവാണ്​. പഞ്ചാബിന്​ വേണ്ടി പോരാടാൻ തയാറാണെന്നും മത്സരിച്ച്​ വിജയിക്കുമെന്നും സിദ്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബ്​ തെരഞ്ഞെടുപ്പിന്​ ഒരുങ്ങിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തെ 55 ശതമാനം ജനസംഖ്യയും 18 വയസിനും 39 നും ഇടയിലുള്ള യുവജനങ്ങളാണ്​. എന്നാൽ ഇവിടുത്തെ  മയക്കുമരുന്നി​​െൻറ അമിതോപയോഗം യുവാക്കളെ നശിപ്പിച്ചുകൊണ്ടിരിക്കയാണ്​.  അത്​ തനിക്ക്​ അവഗണിക്കാൻ കഴിയില്ല. കോൺഗ്രസിൽ നിലകൊള്ളുന്നത്​ സത്യങ്ങൾ തുറന്നുപറയുന്നതിന്​ കൂടിയാണ്​. പഞ്ചാബിലെ മയക്കുമരുന്ന്​ മാഫിയയെ തുടച്ചു നീക്കാൻ കോൺഗ്രസിന്​ കഴിയുമെന്നും സിദ്ദു പറഞ്ഞു.

പാർട്ടിയിൽ തിരിച്ചെത്തിയ സിദ്ദു അമൃത്സര്‍ ഈസ്റ്റ്  മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കും.  മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് സിദ്ദു കോണ്‍ഗ്രസിന്‍െറ ഭാഗമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabnavjot singh sidhuBadalsDrug Menace
News Summary - Will Expose Badals, Can't Ignore Punjab's Drug Menace
Next Story