Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലിഗഢ്​ കാമ്പസിൽ...

അലിഗഢ്​ കാമ്പസിൽ നിന്ന്​ വിദ്യാർഥികളെ ഒഴിപ്പിച്ച്​ വീട്ടിലേക്കയക്കും -യു.പി പൊലീസ്​

text_fields
bookmark_border
അലിഗഢ്​ കാമ്പസിൽ നിന്ന്​ വിദ്യാർഥികളെ ഒഴിപ്പിച്ച്​ വീട്ടിലേക്കയക്കും -യു.പി പൊലീസ്​
cancel

ലക്​നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞായറാഴ്​ച പ്രക്ഷോഭം അരങ്ങേറിയ അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റി കാമ്പസിൽ നിന്ന്​ മുഴുവൻ വിദ്യാർഥികളെയും ഇന്ന്​ ഒഴിപ്പിച്ച്​ വീട്ടിലേക്ക്​ അയക്കുമെന്ന്​ ഉത്തർപ്രദേശ്​ പൊലീസ്​ മേധാവി ഒ.പി. സിങ്​.

ഡൽഹി ജാമിഅ മിലിയ ഇസ്​ലാമിയ വിദ്യാർഥികളുടെ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ രംഗത്തിറങ്ങിയ അലിഗഢ്​ വിദ്യാർഥികളും പൊലീസുമായി ഞായറാഴ്​ച സംഘർഷമുണ്ടായിരുന്നു. ‘15 വിദ്യാർഥികളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്​ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കെതിരെയും നടപടി സ്വീകരിക്കും. പൊലീസ്​ അതിക്രമങ്ങൾ കാണിച്ചതായ റിപ്പോർട്ടുകൾ ഇതുവരെ ലഭിച്ചിട്ടി​ല്ല’- ഒ.പി. സിങ്​ വ്യക്​തമാക്കി.

പത്ത്​ പൊലീസുകാർക്കും 30 വിദ്യാർഥികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ്​ അതിക്രമം കാട്ടിയില്ലെന്ന്​ ഡി.ജി.പി പറയുന്നുണ്ടെങ്കിലും പൊലീസ്​ തെരുവിലിറങ്ങി ബൈക്കുകൾ തകർക്കുന്നതിൻെറയും വിദ്യാർഥികളെ തല്ലിച്ചതക്കുന്നതിൻെറയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. വിദ്യാർഥികളുടെ കല്ലേറിൽ മൂന്ന്​ പൊലീസുകാർക്ക്​ പരിക്കേറ്റതിൻെറ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ​ പ്രചരിക്കുന്നുണ്ട്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aligarh Muslim UniversityCAA protest
News Summary - "Will Evacuate AMU Campus Today, Send All Home": UP Top Cop -India news
Next Story