Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_right2022ൽ വരുമാനം...

2022ൽ വരുമാനം ഇരട്ടിയാകും, നിരവധി കർഷകർ മോദിക്ക്​ നന്ദിപറയുന്നു -അനുരാഗ് താക്കൂർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാർ മൂന്ന്​ കാർഷിക നിയമം നടപ്പാക്കിയതിൽ ​പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ കർഷകർ നന്ദി പറയുകയാണെന്ന്​ കേന്ദ്രമന്ത്രി അനുരാഗ്​ താക്കൂർ. ​കാർഷിക നിയമത്തിലൂടെ കർഷകരുടെ വരുമാനം 2022ൽ ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമത്തെക്കുറിച്ച്​ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കുള്ള ആശങ്കകൾ ചർച്ച ചെയ്യാൻ കേന്ദ്രം തയാറാണ്​. ചർച്ചയിലൂടെ മാത്രമേ ഇതിന്​ പരിഹാരം കാണാനാകൂവെന്നും അനുരാഗ്​ താക്കൂർ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാറിന്‍റെ ചർച്ചക്കുള്ള ക്ഷണം നേരത്തേ കർഷകർ നിരസിച്ചിരുന്നു. എന്നാൽ വീണ്ടും ചർച്ചക്ക്​ തയാറാണെന്ന്​ വ്യക്തമാക്കി കേന്ദ്രസർക്കാർ കത്തയച്ചു. പ്രയോജനകരമല്ലാത്ത ഭേദഗതികൾ ആവർത്തിക്കുന്നതിന്​ പകരം വ്യക്തമായ തീരുമാനത്തിലെത്തണമെന്ന്​ കഴിഞ്ഞദിവസം കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ചർച്ചക്ക്​ സന്നദ്ധത അറിയിച്ച്​ സംയുക്ത കിസാൻ മോർച്ചക്ക്​ കേന്ദ്രം കത്തയച്ചത്​.

അതേസമയം വെള്ളിയാഴ്ച ഉച്ചക്ക്​ നരേന്ദ്രമോദി ആറു സംസ്​ഥാനങ്ങളിലെ കർഷകരുമായി സംവദിക്കും. പുതിയ കാർഷിക നിയമങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുകയാണ്​ ലക്ഷ്യം. ആറുസംസ്​ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരാണ്​ മോദിയുമായി സംവദിക്കുക. മോദിയുടെ പ്രസംഗം വലിയ സ്​ക്രീനുകളിൽ കാണിക്കാനും കേന്ദ്രം അച്ചടിച്ച്​ തയാറാക്കിയ ലഘുലേഖകൾ കർഷകർക്ക്​ എത്തിക്കാനുമുള്ള നീക്കത്തിലാണ്​ ബി.ജെ.പി കർഷകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAnurag ThakurFarm Laws
News Summary - Will double farmers income by 2022 many have thanked PM Modi for farm laws Anurag Thakur
Next Story