Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയിൽനിന്ന്​...

മോദിയിൽനിന്ന്​ രാജ്യത്തെ രക്ഷിക്കാൻ എന്തിനും തയാർ -കെജ്​രിവാൾ

text_fields
bookmark_border
kejriwal
cancel

ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന്​ ഇപ്പോഴും തയാറാണെന്നു​ വ്യക്​തമാക്കി ആം ആദ്​മി പാർട്ടി നേതാക്കാൾ. മോദി -അമിത്​ ഷാ ടീമിൽനിന്ന്​ രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന്​ ആം ആദ്​മി പാർട്ടി അധ്യക്ഷൻ അരവിന്ദ്​ കെജ്​ രിവാൾ. രാജ്യം അപകടത്തിലാണ്​. മോദി-അമിത്​ ഷാ ഭരണം തുടരാതിരിക്കാൻ പാർട്ടി എല്ലാ ശ്രമവും നടത്തുമെന്നും ഞായറാഴ്​ച ഡൽഹിയൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന്​ ശേഷം കെജ്​രിവാൾ മാധ്യമങ്ങളോട്​ പറഞ്ഞു.

കോൺഗ്രസ്​ നേതാക്കളായ കപിൽ സിബൽ, അഭിഷേക്​ സിങ്​വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കെജ്​രിവാളി​​​െൻറ പ്രതികരണം. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തിൽനിന്നും കപിൽ സിബൽ ഒഴിഞ്ഞുമാറി. ഞങ്ങളേക്കാൾ അധികം ഇതുസംബന്ധിച്ച്​ കെജ്​രിവാളിന്​ അറിയാമെന്നും അദ്ദേഹ​േത്താട്​ തന്നെ ചോദിക്കൂവെന്നും കപിൽ സിബൽ വ്യക്​തമാക്കി. കോൺ​ഗ്രസുമായി സഖ്യത്തിന്​ ഇൗ നിമിഷവും തയാറാണെന്ന്​ ആം ആദ്​മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ്​ സിസോദിയയും അറിയിച്ചു.

എന്നാൽ, ഡൽഹി മാത്രമായുള്ള സഖ്യത്തിന്​ പാർട്ടിക്ക്​ താൽപര്യമില്ലെന്നും അ​ദ്ദേഹം പറഞ്ഞു. അതേസമയം, മറ്റു സംസ്​ഥാനങ്ങളിൽ സഖ്യമില്ലെങ്കിൽ കോൺഗ്രസിന്​ ഡൽഹിയിൽ മൂന്നു​ സീറ്റിനും പകരം രണ്ടു​ സീറ്റു നൽകി ധാരണയുണ്ടാക്കാനുള്ള അവസാനഘട്ട ശ്രമം ആം ആദ്​മി പാർട്ടി നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaapArvind Kejriwalmalayalam newsBJP
News Summary - Will Do Anything To Defeat BJP: Arvind Kejriwal On Alliance With Congress -india news
Next Story