Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇതൊന്നും നിങ്ങളെ...

'ഇതൊന്നും നിങ്ങളെ സഹായിക്കില്ല; ബി.ജെ.പിയെ ഞങ്ങൾ പൊളിച്ചടുക്കും'; ഇലക്ഷൻ എട്ട്​ ഘട്ടമാക്കിയതിനെ വിമർശിച്ച്​ മമത

text_fields
bookmark_border
Will demolish BJP: Mamata Banerjee
cancel

ബംഗാളിൽ ഇലക്ഷൻ എട്ട്​ ഘട്ടങ്ങളിലായി നടത്താനുള്ള തീരുമാനത്തെ വിമർശിച്ച്​ മുഖ്യമന്ത്രി മമതാ ബാനർജി. മൂന്ന് ഘട്ടങ്ങളിലായി തമിഴ്‌നാട്ടിലും അസമിലും തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെങ്കിൽ ബംഗാളിൽ മാത്രം എട്ട് ഘട്ടങ്ങളായി വിഭജിക്കുന്നത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു. ഇതുകൊണ്ടൊന്നും ബി.ജെ.പി രക്ഷപ്പെടില്ലെന്നും ബംഗാളിൽ അവരെ പൊളിച്ചടു​ക്കുമെന്നും മമത പറഞ്ഞു. ബിജെപിയുടെ സൗകര്യത്തിന് അനുസരിച്ചാണ്​ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ്​ തീയതിയിൽ തീരുമാനമെടുത്തതന്നും അവർ ആരോപിച്ചു.


'മോദിയുടെയും അമിത് ഷായുടെയും ഉപദേശപ്രകാരമാണ് ഇത് ചെയ്തിട്ടുള്ളത്. അവരുടെ പ്രചാരണം എളുപ്പമാക്കാനാണ്​ ഇത്​. ബംഗാളിലേക്ക് വരുന്നതിനുമുമ്പ് അസമും തമിഴ്‌നാടും പൂർത്തിയാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകും. ഇത് പക്ഷെ ബിജെപിയെ സഹായിക്കില്ല. ഞങ്ങൾ അവരെ പൊളിച്ചടുക്കും'-കൊൽക്കത്തയിൽ പത്രസമ്മേളനത്തിൽ മമത ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ച ഉടനെ ആയിരുന്നു മമതയുടെ പ്രസ്താവന. മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.


'അവർ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ ആളുകളെ വിഭജിക്കുകയാണ്. കളി തുടങ്ങിയിരിക്കുന്നു. ഞങ്ങൾ കളിക്കുകയും വിജയിക്കുകയും ചെയ്യും. അവർ രാജ്യം മുഴുവൻ ഭിന്നിപ്പിക്ക​ട്ടെ. എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ. എനിക്ക് ബംഗാളിനെ നന്നായി അറിയാം'-മമത പറഞ്ഞു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കേന്ദ്രത്തിലെ ഭരണകക്ഷിയെന്ന നിലയിൽ ബിജെപിക്ക് അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും മമത ബാനർജി പറഞ്ഞു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട്​ ഘട്ടങ്ങളിലായാണ്​ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുക. മെയ് 2 ന് ഫലം പുറത്തുവരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeElection Commissionbengal electionBJP
Next Story