Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയിൽ ചേർന്നവരെ അയോഗ്യരാക്കാൻ ആവശ്യപ്പെടും -ആപ്

text_fields
bookmark_border
‘ഏഴ് എം.പിമാർ ബി.ജെ.പിയിൽ ചേർന്നത് തികച്ചും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും’
ബി.ജെ.പിയിൽ ചേർന്നവരെ അയോഗ്യരാക്കാൻ ആവശ്യപ്പെടും -ആപ്
cancel

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്ന ഏഴ് എം.പിമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി രാജ്യസഭാ അധ്യക്ഷന് കത്ത് എഴുതുമെന്ന് ആം ആദ്‍മി പാർട്ടി നേതാവും രാജ്യസഭ കക്ഷി നേതാവുമായ സഞ്ജയ് സിങ്. രാജ്യസഭയിലോ ലോക്‌സഭയിലോ പിളർപ്പോ വിഭാഗീയതയോ ഉണ്ടാകാൻ പാടില്ലെന്ന് കൂറുമാറ്റ നിരോധന നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്നും, അങ്ങനെ ഉണ്ടായാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽപോലും നിയമപരമായ അംഗീകാരം കിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

എം.പിമാർ ബി.ജെ.പിയിൽ ചേർന്നത് തികച്ചും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായാണ് താൻ ഉൾപ്പെടെ ഏഴുപേർ ആം ആദ്‍മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ലയിക്കുന്നതെന്ന് ആം പിളർപ്പിന് നേതൃത്വം നൽകിയ രാഘവ് ഛദ്ദ വെള്ളിയാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു.

പാർട്ടി അതിന്‍റെ തുടക്കത്തിലെ ആശയങ്ങളിൽനിന്ന് വ്യതിചലിച്ചുപോയെന്നും അരവിന്ദ് കെജ്രിവാൾ ഒരുപാട് മാറിപ്പോയെന്നും ഏഴ് എം.പിമാരിൽ ഒരാളായ സ്വാതി മാലിവാൽ പറഞ്ഞു. വീട് വിട്ട് താൻ ഏഴ് വർഷത്തോളം ചേരിയിൽ കഴിഞ്ഞെന്നും, ജോലിപോലും ഉപേക്ഷിച്ചാണ് പാർട്ടിയോടൊപ്പം നിന്നതെന്നും, ആ തനിക്ക് കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് മർദനമേൽക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will demand disqualification of those who joined BJP - AAP
Next Story