Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അനാവശ്യ വർത്തമാനം...

'അനാവശ്യ വർത്തമാനം പറഞ്ഞാൽ നാവറുക്കും' -ബി.ജെ.പി നേതാക്കൾക്ക്​ തെലങ്കാന മുഖ്യമന്ത്രിയുടെ താക്കീത്​

text_fields
bookmark_border
അനാവശ്യ വർത്തമാനം പറഞ്ഞാൽ നാവറുക്കും -ബി.ജെ.പി നേതാക്കൾക്ക്​ തെലങ്കാന മുഖ്യമന്ത്രിയുടെ താക്കീത്​
cancel

ഹൈദരാബാദ്​: സംസ്​ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ്​ കുറക്കണമെന്ന രീതിയിലുള്ള അനാവശ്യ വർത്തമാനങ്ങളുമായി വന്നാൽ നാവ്​ അറുക്കുമെന്ന്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. തെലങ്കാന ബി.ജെ.പി നേതാവ് ബന്ദി സഞ്ജയ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ്​ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് കുറക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ബി.ജെ.പിക്ക് യാതൊരു ധാർമ്മിക അവകാശവുമില്ല. പെട്രോളിയം ഉൽപന്നങ്ങളുടെ സെസ് നീക്കം ചെയ്യാൻ ആദ്യം എൻ.ഡി.എ സർക്കാർ തയ്യാറാകണം. അല്ലാതെ അനാവശ്യ സംസാരവുമായി വന്നാൽ ഞങ്ങൾ നാവറുത്ത്​ നാല്​ കഷ്​ണമാക്കും -മുഖ്യമന്ത്രി പറഞ്ഞു.

''നിങ്ങളുടെ നിസ്സാര രാഷ്ട്രീയത്തിന് വേണ്ടി നാറ്റം വമിക്കുന്ന വായ കൊണ്ട്​ നിങ്ങൾ ഇഷ്​ടം പോലെ സംസാരിക്കുന്നു. തെലങ്കാനയിലെ ജനങ്ങൾക്കെതിരെ സംസാരിച്ചാൽ കെ.സി.ആർ പൊറുക്കില്ല. നിങ്ങൾ എന്നെ പറഞ്ഞാലും എനിക്ക് പ്രശ്​നമില്ല. എന്നെ അധിക്ഷേപിക്കുക, പക്ഷേ തെലങ്കാനയിലെ കർഷകരെ വഞ്ചിക്കാനും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങൾ ഇത് അനുവദിക്കില്ല" -മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്​ ഇങ്ങ​നെ തുടരുന്നു.

പെട്രോളിനും ഡീസലിനും ചുമത്തിയിട്ടുള്ള മൊത്തം സെസ് എടുത്തുകളയുകയാണ്​ വേണ്ടത്​. അത് സാധ്യമാണ്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിക്കാതെ തന്നെ പെട്രോൾ, ഡീസൽ എന്നിവക്കു മേൽ സർക്കാർ അനാവശ്യ സെസ് ചുമത്തി. പാവപ്പെട്ടവർക്കും ഇടത്തരം ജനങ്ങൾക്കും ഇത്​ ഭാരമായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മൊത്തം സെസ് പിൻവലിക്കണം -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp leadersTelangana CM
Next Story