Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദത്തിനെതിരെ...

തീവ്രവാദത്തിനെതിരെ ഒരുമിച്ച്​ പോരാടാം -സൗദി കിരീടാവകാശി

text_fields
bookmark_border
Saudi-and-India
cancel

ന്യ​ൂഡൽഹി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്​ പിന്തുണ അറിയിച്ച്​ സൗദി കിരീടാവകാശിയും പ്രതിരോ ധമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ഭീകരവാദവും തീവ്രവാദവും സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നതിന്​​ ഇന ്ത്യയുമായി സഹകരിക്കാൻ തയാറാണ്​​. ഇന്ത്യയുമായി മാത്രമല്ല, ഇൗ വിഷയത്തിൽ എല്ലാ അയൽക്കാരുമായും സഹകരണത്തിന്​ തയാറ ാണ്​. ഇതിൽ അനുകൂല നിലപാട്​ സ്വീകരിച്ച ഇന്ത്യക്ക്​ നന്ദി അറിയിക്കുന്നുവെന്നും അമീർ മുഹമ്മദ്​ ബിൻ സൽമാൻ വ്യക്​തമാക്കി.

പ്രധാനമന്ത്രി നരന്ദ്രേമോദിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഡൽഹിയിൽ കൂടിക്കാഴ്​ചക്ക്​ ശേഷം നടത്തിയ സംയ്​കത പ്രസ്​താവനയിലാണ്​ ഇക്കാര്യം പറഞ്ഞത്​. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന്​ ഇന്ത്യ -പാക്​ ബന്ധം വഷളായ പശ്​ചാത്തലത്തിലായിരുന്നു കൂടിക്കാഴ്​ച.

തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ പിന്തുണ നൽകുന്ന ഏതൊരു രാജ്യത്തിനുമേലും സമ്മർദ്ദം ചെലുത്തുമെന്ന്​ സംയുക്​ത പ്രസ്​താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രദേശികമായ സമാധാനവും സ്​ഥിരതയും പുലർത്തുന്നതിൽ സൗദിയും ഇന്ത്യയും ഒരേ നിലവാരത്തിലാണ്​. സമുദ്ര സുരക്ഷ, ​ൈസബർ സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ സഹകരണം ശക്​തിപ്പെടുത്തുന്നത്​ ഇരുരാജ്യങ്ങൾക്കും ഗ​ുണകരമാകും. ഇരുരാജ്യങ്ങളുടെയു ബന്ധം പുതിയ ഉയരങ്ങളിലേക്ക്​ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

നേരത്തെ രാഷ്​ട്രപതി ഭവനിൽ സൗദി കിരീടാവകാശിയെ ഗാർഡ്​ ഒാഫ്​ ഒാണർ നൽകി സ്വീകരിച്ചു. നയതന്ത്ര ബന്ധം ശക്​തിപ്പെടുത്തുന്നതിനായി അഞ്ചു ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അടിസ്​ഥാന സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ബ്രോഡ്​കാസ്​റ്റിങ്​, ഉഭയകക്ഷി നിക്ഷേപങ്ങൾ എന്നീ വിഷയങ്ങളിൽ സഹകരണമാകാം എന്നതുൾപ്പെട്ട ധാരണാ പത്രത്തിലാണ്​ ഒപ്പുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india visitmalayalam newsSaudi Crown Prince Muhammed Bin Salman
News Summary - Will Cooperate on All Fronts to Combat Terrorism - Saudi Crown Prince - India News
Next Story