ബംഗ്ലാദേശിനുള്ള പിന്തുണ തുടരും; താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ബി.എൻ.പി നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് താരിഖ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ജനാധിപത്യ, പുരോഗമന, എല്ലാവരെയും ഉൾക്കൊള്ളുന്ന ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും മോദി എക്സിലെ കുറിപ്പിൽ പറഞ്ഞു. വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ 208 സീറ്റുകളാണ് ബി.എൻ.പിക്ക് ലഭിച്ചത്. ഇനിയും ബംഗ്ലാദേശിൽ പലയിടങ്ങളിലും വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ അന്തിമ ഫലം പുറത്ത് വന്നിട്ടില്ല.എതിരാളികളായ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് 52 സീറ്റുകൾ ലഭിച്ചു. ഇസ്ലാമി ആന്തോളൻ ബംഗ്ലാദേശ് പാർട്ടിക്ക് ഒരു സീറ്റും മറ്റുള്ളവർക്ക് ആറ് സീറ്റുകളും മാത്രമാണ് നേടാനായത്.
ഇത്തവണത്തെ തെരഞ്ഞടുപ്പ് പ്രധാനമായും ബി.എൻ.പിയും അവരുടെ മുൻ സഖ്യ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയും തമ്മിലായിരുന്നു. മുൻപ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമിലാഗിനെ നിരോധിച്ചതിനാൽ ബി.എൻ.പിയുടെ ഭാഗമായിരുന്നില്ല. ബംഗ്ലാദേശിലെ മുൻ പ്രസിഡന്‍റ് സിയാവുർ റഹ്മാന്‍റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനാണ് താരിഖ് റഹ്മാൻ. നിയമപരമായ കേസുകളും പ്രശ്നങ്ങളും കാരണം 17 വർഷം ലണ്ടനിലായിരുന്നു താരിഖ്. ഡാർക്ക് പ്രിൻസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

