Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പിൽ മത്സരിക്കും.. മുഖ്യമന്ത്രിയാകാൻ പ്രയത്നിക്കും- കമൽഹാസൻ

text_fields
bookmark_border
kamal haasan
cancel

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'തീര്‍ച്ചയായും. ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും,' കമല്‍ ഹാസന്‍ പറഞ്ഞു.

ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ഒ​രു സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് താ​ൻ പി​ന്തു​ണ തേ​ടി​യ​തെ​ന്നും ക​മ​ൽ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെന്നൈയില്‍ മൈലാപൂര്‍, വേളാച്ചേരി എന്നീ മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍. മധുരയിലോ കോയമ്പത്തൂരിലോ മത്സരിക്കുമെന്നും സൂചനയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - will contest .and try to become the Chief Minister- Kamal Haasan
Next Story