Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sonia gandhi and rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ തെരഞ്ഞെടുപ്പിൽ...

ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യം; സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന്​ രാഹുൽ

text_fields
bookmark_border

ന്യൂഡൽഹി: 2021ലെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഹകരിക്കുന്നതിൽ ചർച്ചക്ക്​ തുടക്കമിട്ട്​ കോണഗ്രസ്​. കോൺഗ്രസ്​ സംസ്​ഥാന നേതൃത്വം നേതാവ്​ രാഹുൽ ഗാന്ധിയുമായി ഇതുസംബന്ധിച്ച്​ ചർച്ച നടത്തി. കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ഇതുസംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കുമെന്ന്​ രാഹുൽ ഗാന്ധി വെള്ളിയാഴ്​ച പറഞ്ഞതായാണ്​ വിവരം.

വെള്ളിയാഴ്​ച രാഹുൽ ഗാന്ധിയും സംസ്​ഥാന നേതാവായ അധീർ രജ്ഞൻ ചൗധരി, എം.പിമാർ, എം.എൽ.എമാർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇടതുപാർട്ടികളുമായി സഹകരിക്കണമെന്ന്​ സംസ്​ഥാന നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായാണ്​ വിവരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക്​ കോൺസി​െൻറ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും ചെയ്​തു.

തെരഞ്ഞെടുപ്പ്​ സഖ്യം സംബന്ധിച്ച്​ നേരത്തേ തന്നെ സംസ്​ഥാന കോൺഗ്രസ് നേതൃത്വവും ഇടതുപാർട്ടി നേതൃത്വവും തമ്മിൽ അന​ൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിരുന്നു. സി.പി.​എം കേന്ദ്ര നേതൃത്വം സംസ്​ഥാന കമ്മിറ്റിക്ക്​ കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിൽ ചർച്ചകളുമായി മു​േ​ന്നാട്ടുപോകാൻ സമ്മതം നൽകിയതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiLeft PartiesBengal Election 2021CongressRahul Gandhi
News Summary - Will consult Sonia on alliance with Left Rahul
Next Story