പനാജി: ഗോവൻ സംസ്കാരത്തെ മാനിക്കാത്ത ടൂറിസ്റ്റുകളെ നാടുകടത്തുമെന്ന് സംസ്ഥാനത്തെ ടൂറിസം മന്ത്രി മനോഹർ അജഗോങ്കർ പറഞ്ഞു. പനാജിയിൽ നടക്കുന്ന ഗോവൻ ഭക്ഷ്യ--^സംസ്കാര മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുേമ്പാഴാണ് ടൂറിസം മന്ത്രിയും വിവാദ പ്രസ്താവന നടത്തിയത്.
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികൾ സംസ്ഥാനത്തിെൻറ പൈതൃകവും സംസ്കാരവും മാനിച്ചില്ലെങ്കിൽ അവരെ നാടുകടത്തും. ഇക്കാര്യത്തിൽ ആര് പറയുന്നതും താൻ ചെവിക്കൊളളുകയില്ലെന്നും മനോഹർ അജഗോങ്കർ പറഞ്ഞു.
നേരത്തെ ഗോവയിലെത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾ നികൃഷ്ട ജീവകളാണെന്നായിരുന്നു വിജയ് സർദേശായിയുടെ പ്രസ്താവന. ഉത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഗോവയെ മറ്റൊരു ഹരിയാനയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.