ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിെൻറ പേരുമാറ്റാൻ ഒരുങ്ങുന്നവരുടെ പേരാണ് ആദ്യം മാറ്റാൻ പോകുന്നതെന്ന് എ.ഐ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദ് നഗരത്തെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവനക്കെതിരെയായിരുന്നു ഉവൈസിയുടെ പ്രതികരണം.
പേരുമാറ്റാൻ ഉദ്ദേശിക്കുന്നവരുടെ മുഴുവൻ തലമുറയും അവസാനിച്ചാലും നഗരത്തിെൻറ പേര് മാറ്റാൻ കഴിയില്ലെന്നും ഒവൈസി പ്രതികരിച്ചു. യോഗി ആദിത്യനാഥിെൻറ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.
നാടിെൻറ പേരു മാറ്റേണ്ടവർക്ക് ജനങ്ങൾ ഉത്തരം നൽകണം. ഹൈദരാബാദിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് തോന്നുന്നില്ല. പ്രധാനമന്ത്രിയെയാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രതീതിയാണിവിടെ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളതെന്നും ഒവൈസി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന പേര് നൽകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. നടക്കാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോഡ് ഷോക്കിടെയായിരുന്നു പ്രതികരണം.
ചില ആളുകൾ ഹൈദരാബാദിെൻറ പേരുമാറ്റാൻ സാധിക്കുമോയെന്ന് ചോദിച്ചതായും എന്തുകൊണ്ട് കഴിയില്ലെന്ന് അവരോട് താൻ ചോദിച്ചതായും യോഗി പറഞ്ഞു. യു.പിയിൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാെജന്നും പേരുമാറ്റി. പിന്നെ എന്തുകൊണ്ട് ഹൈദരാബാദിെൻറ പേരു മാറ്റിക്കൂടെന്നുമായിരുന്നു യോഗിയുടെ പരാമർശം.