Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാഫിയകളെ പത്തടി...

മാഫിയകളെ പത്തടി താഴ്ചയിൽ കുഴിച്ചുമൂടും -ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
shivraj-singh-chouhan
cancel

ഭോപാൽ: സംസ്ഥാനത്ത്​ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക്​ മുന്നറിയിപ്പുമായി മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും മാഫിയ സംഘങ്ങളും സംസ്ഥാനം വിട്ടില്ലെങ്കിൽ അവരെ പത്തടി താഴ്ചയിൽ​ കുഴിച്ചു മൂടുമെന്ന്​ ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ ജൻമവാർഷികത്തോടനുബന്ധിച്ചുള്ള സദ്​​ഭരണ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞാൻ ഇപ്പോൾ അപകടകരമായ മാനസികാവസ്ഥയിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഞാൻ വെറുതെ വിടില്ല. മധ്യപ്രദേശിൽ നിന്ന്​ പോകൂ, അല്ലെങ്കിൽ ഞാൻ നിങ്ങളെ പത്തടി താഴ്ചയിലേക്ക്​ കുഴിച്ചു മൂടും, പിന്നെ നിങ്ങളെക്കുറിച്ച്​ ഒരാളും അറിയില്ല.'' -അദ്ദേഹം പറഞ്ഞു.

സദ്​ഭരണം, അതായത് ആളുകൾക്ക് ഒരു കുഴപ്പവും നേരിടാത്ത ഒരു ഭരണകൂടം ഇപ്പോൾ മധ്യപ്രദേശിലുണ്ടെന്നു​ം ചൗഹാൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh Chouhanmafiamadhyapradesh CM
News Summary - Will Bury You 10 Feet Deep: Shivraj Singh Chouhan's Warning To Mafia
Next Story