ബെതുൽ(മധ്യപ്രദേശ്): അഴിമതിക്കാരായ റോഡ് കോൺട്രാക്ടർമാരെ താക്കീത് ചെയ്ത് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അഴിമതിക്കാരെ കല്ലുകൾക്ക് പകരമായി ബുൾഡോസറുകൾക്ക് മുന്നിലിട്ട് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റോഡുപണികൾ നല്ല രീതിയിലാണൊ നടക്കുന്നതെന്ന് അവർ ശ്രദ്ധിക്കണം. അഴിമതിയെ വെച്ച് പൊറുപ്പിക്കില്ലെന്നും രാജ്യത്തെ പാവപ്പെട്ടവരുടെ പണം കോൺട്രാകടർമാർക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.