Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി യുവതികളെ ശല്യപ്പെടുത്തിയാൽ മു​സ്​​ലിംകളുടെ തലയെടുക്കും -ബി.ജെ.പി എം.പി

text_fields
bookmark_border
ആദിവാസി യുവതികളെ ശല്യപ്പെടുത്തിയാൽ മു​സ്​​ലിംകളുടെ തലയെടുക്കും -ബി.ജെ.പി എം.പി
cancel

ഹൈദരാബാദ്: മു​സ്​​ലിം യുവാക്കളുടെ തലയെടുക്കുമെന്ന ബി.ജെ.പി എം.പിയുടെ പ്രസ്താവന വിവാദത്തിൽ. തെലങ്കാനയിലെ ആദി ലാബാദിൽനിന്നുള്ള ബി.ജെ.പി എം.പി സോയം ബാപു റാവുവാണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ആദിവാസി സ്ത്രീകളെ ശല്യം ചെയ്യുന്ന മു​സ്​​ലിം യുവാക്കളുടെ തലയെടുക്കുമെന്നാണ് എം.പി പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ എം.പിക്കെതിരെ ന്യൂനപക്ഷ നേതാക്കൾ പൊലീസിൽ പരാതി നൽകി. രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

തെലങ്കാന രാഷ്ട്രസമിതി നേതാവ് എം. കൃഷാങ്കും പ്രസ്താവനക്കെതിരെ രംഗത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will behead Muslims who harassing tribal women bjp MP
Next Story