ലണ്ടന്‍: ബലൂചിസ്താന്‍ സ്വാതന്ത്ര്യത്തിനായി ഇന്ത്യയുടെ സഹായം തേടുമെന്ന് ബലൂച് നേതാവ് ആമിര്‍ അഹമ്മദ് സുലൈമാന്‍ ദാവൂദ്. പ്രദേശത്തെ വന്‍ശക്തികളിലൊന്നും ലോകത്തിലെതന്നെ വലിയ ജനാധിപത്യ രാഷ്ട്രവുമാണ് ഇന്ത്യ. തങ്ങളുടെ ആവശ്യത്തെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും ദാവൂദ് പറഞ്ഞു.
ഇന്ത്യയെ കൂടാതെ യു.എസിനോടും സഹായം അഭ്യര്‍ഥിക്കുമെന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദി ബലൂചിസ്താന്‍ വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ബലൂചിസ്താനിലെ ജനങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നോട് നന്ദി അറിയിച്ചതായും ആശംസ അര്‍പ്പിച്ചതായുമാണ് മോദി പറഞ്ഞത്.