Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ പ്രസംഗം ഇപ്പോഴും...

ആ പ്രസംഗം ഇപ്പോഴും പ്രചോദനം നൽകുന്നു-നെഹ്റുവിനെ പുകഴ്ത്തി മോദി

text_fields
bookmark_border
PM Modi
cancel

ന്യൂഡൽഹി: 1947 ആഗസ്റ്റ് 15ന് അർധരാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ നെഹ്‌റു നടത്തിയ ചരിത്രപ്രസിദ്ധമായ 'എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള രാജ്യത്തിന്റെ യാത്ര കൂടിയായ പഴയ പാർലമെന്റ് മന്ദിരത്തിന്റെ എട്ട് പതിറ്റാണ്ടോളം നീണ്ട കാലഘട്ടത്തെ കുറിച്ച് പറയുകയായിരുന്നു പ്രധാനമന്ത്രി.'' അർധരാത്രിയുടെ മണി മുഴങ്ങുമ്പോൾ, ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.''-എന്നാണ് 1947 ആഗസ്ത് 15ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പ്രസംഗിച്ചത്.

മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹാദൂർ ശാസ്ത്രി, എ.ബി. വാജ്പേയി എന്നിവരുടെ പ്രസംഗവും മോദി ഓർമിച്ചു. ഈ സഭയിലും സർക്കാരുകൾ വരും, പോകും. എന്നാൽ രാജ്യം നിലനിൽക്കും-എന്നാണ് വാജ്പേയി പ്രസംഗിച്ചത്. പാർലമെന്റിന്റെ ചരിത്രയാത്രയുടെ ഭാഗമായ എല്ലാവരെയും ഓർക്കാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിനായാണ് ഇന്ന് പാർലമെന്റ് സമ്മേളിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനംമാറ്റുന്നതിനുള്ള ചടങ്ങുകളും നടക്കും. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാണിന്നത്തേത്. അഞ്ചുദിവസത്തെ സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നൽകിയിരുന്നു.

Show Full Article
TAGS:PM ModiJawaharlal Nehru
News Summary - Will always inspire Us PM Remembers Nehru's 'Tryst With Destiny' speech
Next Story