Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളി​െൻറ അടുത്ത...

കെജ്​രിവാളി​െൻറ അടുത്ത ലക്ഷ്യം ബിഹാറോ​?

text_fields
bookmark_border
kejriwal
cancel

ന്യൂഡൽഹി: ഡൽഹിയിൽ ഹാട്രിക്​ വിജയവുമായി കുതിക്കുകയാണ്​ അരവിന്ദ്​ കെജ്​രിവാളി​​​െൻറ നേതൃത്വത്തിലുള്ള ആം ആദ്​മി പാർട്ടി. വീണ്ടും വിജയത്തിലെത്തിയതോടെ രാജ്യത്തി​​​െൻറ മറ്റ്​ പ്രദേശങ്ങളിലും ആപ്​ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വിലയിരുത്തലുകൾ ശക്​തമാണ്​​.

ഹരിയാന, പഞ്ചാബ്​, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ കെജ്​രിവാൾ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്​. ഇതിന്​ പിന്നാലെ ബിഹാർ തെരഞ്ഞെടുപ്പിലും ഒരു കൈ നോക്കാൻ കെജ്​രിവാൾ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​. തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെ മുൻ ജെ.ഡി.യു നേതാവായ പവൻ വർമ്മ അരവിന്ദ്​ കെജ്​രിവാളിനെ അഭിനന്ദിച്ച്​ രംഗത്തെത്തിയിരുന്നു. ജെ.ഡി.യു നേതാവ്​ പ്രശാന്ത്​ കിഷോറും ആം ആദ്​മിയെ അഭിനന്ദിച്ചിരുന്നു. ബീഹാറിൽ ആം ആദ്​മിയുടെ നേതൃത്വത്തിൽ പുതിയ സഖ്യമൊരുങ്ങുന്നതി​​​െൻറ വ്യക്​തമായ സൂചനയായി ഇതിനെ വിലയിരുത്തുന്നവരുണ്ട്​.

ആം ആദ്​മിയുടെ ഭരണത്തെയും നയങ്ങളേയും ഞാൻ ബഹുമാനിക്കുന്നുണ്ട്​. അവർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്​തിയുണ്ട്​. രാഷ്​ട്രീയത്തിൽ ഓരോ തീരുമാനങ്ങളും ഘട്ടം ഘട്ടമായാണ്​ എടുക്കുക. ബീഹാറി​ലെ ത​​​െൻറ ഭാവിപരിപാടികൾ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട്​ ചർച്ചകളൊന്നും നടക്കുന്നില്ലെന്നായിരുന്നു പവൻ വർമ്മയുടെ പ്രതികരണം. ഇന്ത്യയുടെ ആത്​മാവ്​ സംരക്ഷിച്ച ഡൽഹിക്കാർക്ക്​ നന്ദിയെന്നായിരുന്നു പ്ര​ശാന്ത്​ കിഷോറി​​​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalmalayalam newsindia newsDelhi elections
News Summary - Will AAP Eye Bihar Next?
Next Story