കടുവയുടെ പല്ലും നഖവും പുലിപ്പല്ലും ആനക്കൊമ്പും തുടങ്ങി കോടികളുടെ വന്യജീവി ഉൽപന്നങ്ങൾ; മ്യാൻമറിലെ അധോലാക സംഘത്തിലെത്തുന്നത് ഇന്ത്യയിൽ നിന്ന്
text_fieldsചന്ദർപുർ (മഹാരാഷ്ട്ര): വിദർഭയിലെ ദണ്ഡകാരണ്യത്തിൽ നിന്ന് മ്യാൻമറിലെ മോങ് ലായിലേക്ക് 2500 കിലോമീറ്റർ ദൂരമുണ്ട്. മ്യാൻമറും തായ്ലന്റിലെ ലാവോസും അതിർത്തി പങ്കിടുന്ന ഈ പ്രദേശമാണ് ലോകത്തിലെ ഏറ്റവും വലിയ അനധികൃത വന്യജീവി വസ്തുക്കളുടെ മാർക്കറ്റ്. ഇവിടെ പുലിനഖവും ആനക്കൊമ്പും തുടങ്ങി വന്യജീവികളുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ളതും മറ്റെങ്ങും കിട്ടാത്തതുമായ എന്തും വിലയ്ക്ക് കിട്ടും. എന്നാൽ ഇവിടേക്ക് കടത്തിക്കൊണ്ടുവരുന്നത് മിക്കതും ഇന്ത്യയിലെ കാടുകളിൽ നിന്ന് ഇവിടെത്തന്നെയുള്ള കാട്ടുകള്ളൻമാർ അതീവ രഹസ്യമായി കടത്തുന്നതാണ്.
ഇന്ത്യയിലെ കാടുകളിൽ നിന്ന് തലമുറകളായി കൊള്ളനടത്തുന്ന വിഭാഗങ്ങൾ തന്നെയുണ്ട്; മധ്യപ്രദേശിലെ പർധി ബഹേലിയ, മഹാരാഷ്ട്രയിലെ ബവാരിയ തുടങ്ങിയ വർഗക്കാരാണ് ഇതിൽ അതിവിദഗ്ധർ. കാടിനെപ്പറ്റിയുള്ള അറിവും വലിയ ധൈര്യവുമാണ് ഇവർക്ക് തുണയാകുന്നത്. ഇവർ വിഷംവെച്ചും കെണിവെച്ചുമൊക്കെയാണ് കടുവയെയും മറ്റും പിടിക്കുന്നത്.
അതുപോലെ വന്യജീവി വിഭവങ്ങളുടെ ഒരു അധോലോകമാണ് മോങ് ലാ. ഇവിടെ ഒരു നിയമവും ഇവർക്ക് ബാധകമല്ല. നിയമപാലകരും ഇവിടേക്ക് അധികം തിരിഞ്ഞുനോക്കാറില്ല. വന്നാൽ വെട്ടിക്കാൻ ഇവർക്ക് നന്നായറിയാം. കടുവയുടെ എല്ല്, ആനക്കൊമ്പ് തുടങ്ങി അമൂല്യങ്ങളായ വന്യജീവി വസ്തുക്കൾ ഇവിടെ ലഭിക്കും.
ഇവിടെ അധോലാക കേന്ദ്രമായിട്ട് രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞു. ഡെൽഹി, ഗൊരഖ്പൂർ, നേപ്പാൾ വഴിയായിരുന്നു ഇവിടേക്ക് സാധനങ്ങൾ കടത്തിയിരുന്നത്. പിന്നീട് ബംഗാളിലെ സിലിഗുരി വഴിയായി കടത്ത്. മിസോറാം വഴി കടത്തിയാൽ വേഗം അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസഥരെ മറികടക്കുകയും ചെയ്യാം.
ഒരു കടുവയുടെ എല്ലാ വിഭവങ്ങൾക്കുമായി ഇപ്പോൾ 15 ലക്ഷം രൂപയാണ് ഇവർ ഈടാക്കുന്നത്. ഓൺലൈനായി പണം കൈമാറുകയും ചെയ്യാം. കച്ചവട സംഘം ഇടക്കിടെ സിംകാർഡ് മാറും, സ്ഥലങ്ങൾ മാറും. ഇവർക്ക് ചില സായുധസംഘങ്ങളുടെ സഹായവും ലഭിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

