Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​ന്യ​ജീ​വി...

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: പ്ര​തി​രോ​ധ​ത്തി​ന്​ അ​ന്ത​ർ​സം​സ്ഥാ​ന കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി

text_fields
bookmark_border
വ​ന്യ​ജീ​വി ആ​ക്ര​മ​ണം: പ്ര​തി​രോ​ധ​ത്തി​ന്​   അ​ന്ത​ർ​സം​സ്ഥാ​ന കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി
cancel

തൊ​ടു​പു​ഴ: സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ന്നെ​ത്തി സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന വ​ന്യ​ജീ​വി​ക​ളെ നി​രീ​ക്ഷി​ച്ച്​ പ​ര​സ്പ​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ കേ​ര​ളം, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ൾ ചേ​ർ​ന്ന്​ അ​ന്ത​ർ സം​സ്ഥാ​ന കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക, വ​ന്യ​ജീ​വി​ക​ളെ നി​രീ​ക്ഷി​ച്ച്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക എ​ന്നി​വ​യാ​ണ്​ ക​മ്മി​റ്റി​യു​ടെ ല​ക്ഷ്യം. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​മീ​പ്യ​ത്തെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ലും പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ലും ഇ​തി​ൽ​പ്പെ​ടു​ന്നു. ഇ​തു​കൂ​ടാ​തെ വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പ്രൈ​മ​റി ​റെ​സ്​​പോ​ൺ​സ് ടീ​മു​ക​ളെ​യും (പി.​ആ​ർ.​ടി) വ​നം വ​കു​പ്പ്​ സ​ജ്ജ​മാ​ക്കി​വ​രു​ക​യാ​ണ്​.

മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഇ​ട​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ റാ​പി​ഡ്​ റെ​സ്​​പോ​ൺ​സ്​ ടീം ​എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ടാ​നാ​ണ്​​ ത​ദ്ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്ന് സ​ന്ന​ദ്ധ​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പി.​ആ​ർ.​ടി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ 327 പി.​ആ​ർ.​ടി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. 273 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം കൂ​ടു​ത​ലു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്​. ഈ ​പ്ര​ദേ​ശ​ങ്ങ​ളെ 12 ലാ​ൻ​ഡ്​ സ്​​​കേ​പ്പു​ക​ളാ​യി തി​രി​ച്ച്​ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കു​ന്നു​ണ്ട്. പ്ലാ​നു​​ക​ൾ അ​ത​ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​ദ​സ്സി​ൽ അ​വ​ത​രി​പ്പി​ച്ച്​ അ​ന്തി​മ രൂ​പം ന​ൽ​കു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത​ല മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ ന​യം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യും.

2016 മു​ത​ൽ 2026 ജ​നു​വ​രി വ​രെ സം​സ്ഥാ​ന​ത്ത്​ 42151 മ​നു​ഷ്യ-​വ​ന്യ ജീ​വി സം​ഘ​ർ​ഷ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 318 പേ​ർ​ക്ക്​ ജീ​വ​ഹാ​നി​യും 10553 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ൽ 9394 പേ​ർ​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ

സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് 14 ല​ക്ഷം രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wildlife attackcoordination committeeMitigation Suggestions
News Summary - Wildlife Attacks: Interstate Coordination Committee formed for effective mitigation
Next Story