Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവന്യജീവി ആക്രമണം;...

വന്യജീവി ആക്രമണം; നാഗർഹോളെയിലെ 400 ആദിവാസി കുടുംബങ്ങളെ പുനരവധിസിപ്പിക്കും

text_fields
bookmark_border
വന്യജീവി ആക്രമണം; നാഗർഹോളെയിലെ 400 ആദിവാസി കുടുംബങ്ങളെ പുനരവധിസിപ്പിക്കും
cancel

ബംഗളൂരു: വനാതിർത്തി ഗ്രാമങ്ങളിലും വനമേഖലയിലെ ആദിവാസി ഊരുകളിലും വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ആദിവാസികളെ വനമേഖലയിൽനിന്നും പുനരധവസിപ്പിക്കാനുള്ള പദ്ധതി വേഗത്തിലാക്കാൻ നിർദേശം. ഇതിെൻറ ഭആഗമായി നാഗർഹോളെ കടുവാ സംങ്കേതത്തിൽനിന്നും 400 ആദിവാസി കുടുംബങ്ങലെ പുനരധവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് വനവൽക്കരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ചായിരിക്കും ആദിവാസി കുടുംബങ്ങളെ വനമേഖലയിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ) സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ണാടക സംസ്ഥാന വന്യജീവി ബോര്‍ഡ് അംഗം സിദ്ധാര്‍ഥ് ഗോയെങ്ക കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായത്. തുടർന്നാണ് ഇതിനുള്ള നടപടി സ്വീകരിക്കാൻ കടുവ സംരക്ഷണ അതോറിറ്റി കർണാടക സർക്കാരിന് നിർദേശം നൽകിയത്. നാഗര്‍ഹോളെ കടുവാ സംങ്കേതത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സ്വയം പുനരധിവസിക്കാനുള്ള നടപടി 1998ല്‍ ആരംഭിച്ചതാണ്. നാഗർഹോളെ കടുവാ സംങ്കേതത്തിലെ ആദിവാസി കുടുംബങ്ങൾക്ക് സ്വയം പുനരധവസിക്കാനുള്ള പദ്ധതി 1998ൽ ആരംഭിച്ചതാണെങ്കിലും ഇതുവരെ 812 കുടുംബങ്ങൽ മാത്രമാണ് വനമേഖലയിൽനിന്ന് മാറി താമസിച്ചത്.


എന്നാൽ, ഇത്തരത്തിൽ പല വർഷങ്ങളിലായി മാറി താമസിച്ച 812 കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളിൽ ഭൂരിഭാഗവും ലഭിച്ചിട്ടില്ല. ഇതോടെ മറ്റു കുടുംബങ്ങൾ വനമേഖലയിൽ തന്നെ തുടരുകയായിരുന്നു. ജെനുകുരുബാസ്, ബെട്ടകുരുബാസ്, യെരാവസ്, സൊളിഗസ് എന്നിവയാണ് നാഗര്‍ഹോളെ കടുവാ സംങ്കേത പരിധിയിലുള്ള പ്രധാന ആദിവാസി ഗോത്ര വിഭാഗങ്ങൾ. കുടക്, മൈസൂരു ജില്ലകളിലെ സംരക്ഷിത വനമേഖലയിൽനിന്നും ഇതുവരെ 3,000ത്തിലധികം കുടുംബങ്ങൾ സ്വമേധയാ മാറി താമസിച്ചെങ്കിലും ഇവർക്കും വാഗ്ദാനം ലഭിച്ച വീടും കൃഷി സ്ഥലവും ഇതുവരെ നൽകിയിട്ടില്ല. സംസ്ഥാനത്തെ മറ്റു കടുവാ സംങ്കേതങ്ങളായ മലെ മഹാദേശ്വര, ബന്ദിപ്പുര്‍, ബിലിഗിരി രംഗസ്വാമി ടെംപിള്‍ (ബി.ആര്‍.ടി), ഭദ്ര, ദണ്ഡേലി എന്നിവിടങ്ങളില്‍ നിന്ന് 3,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.കഴിഞ്ഞ നാലു വർഷത്തിനിടെ കർണാടകയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 153 പേരാണ് കൊല്ലപ്പെട്ടത്. 8581 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുടക്, ഹാസൻ ജില്ലകളിലാണ് വന്യജീവി ആക്രമണം കൂടുതലായുള്ളത്.


നാഗർഹോളെയോട് ചേർന്നുള്ള വനാതിർത്തി ഗ്രാമങ്ങളിലും കടുവ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് നാഗർഗഹോളെ കടുവാ സംങ്കേതത്തിന് കീഴിലെ വീരനഹൊസഹള്ളി വനമേഖലക്ക് സമീപത്തെ അയ്യനകെരെ ആദിവാസി ഊരിലെ 13 വയസുകാരനായ ഗണേഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാവിലെ മൂത്രമൊഴിക്കുന്നതിനായി പുറത്ത് പോയപ്പോഴാണ് ഗണേഷിനെ കടുവ ആക്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalnagarhole forestWildlife attack
News Summary - Wildlife attack; 400 tribal families in Nagarhole will be rehabilitated
Next Story