വാഹനങ്ങൾക്ക്നേരെ പാഞ്ഞടുത്ത് ഒറ്റയാൻ
text_fieldsനാടുകാണി ചുരത്തിലെ ആനമറി ഭാഗത്ത് റോഡിലേക്ക് ഇറങ്ങിയ ഒറ്റയാനെ ഇരുചക്ര വാഹന യാത്രക്കാരൻ കാമറയിൽ പകർത്തുന്നു
ഗൂഡല്ലൂർ: നാടുകാണി ചുരത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്കടുത്തേക്ക് ഓടിയടുത്ത ആന ഭീതി സൃഷ്ടിച്ചു. ചുരത്തിൽ വഴിക്കടവ് ആനമറി എക്സൈസ് ചെക്പോസ്റ്റിനു സമീപമാണ് ആന റോഡിലിറങ്ങി യാത്രക്കാരെ വിരട്ടിയത്. പാതയോട് ചേർന്ന് വനത്തിൽ തീറ്റയെടുക്കുകയായിരുന്ന ആന റോഡിലേക്കിറങ്ങില്ലെന്ന് കരുതിയാണ് യാത്രക്കാർ കാഴ്ചക്കാരായി നിന്നത്.
എന്നാൽ, ആന പെട്ടെന്ന് റോഡിലേക്കു ഓടിയടുത്തു. വനപാലകരെത്തിയാണ് ആനയെ വിരട്ടി കാട്ടിലേക്കു കയറ്റിയത്. ഈ ആന കുറച്ചു ദിവസങ്ങളായി ആനമറി ജനവാസകേന്ദ്രത്തിൽ തന്നെയാണ്.
രാത്രിയിൽ വീടുകളുടെ മുറ്റത്തും പരിസരങ്ങളിലും കറങ്ങി നേരം പുലരുമ്പോഴാണ് മടങ്ങുന്നത്. പകൽ നേരത്ത് റോഡിലേക്ക് ഇറങ്ങുന്ന ഒറ്റയാൻ വാഹന യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

