Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദികൾ...

മാവോവാദികൾ തട്ടിക്കൊണ്ടുപോയ ഭർത്താവിനെ മോചിപ്പിക്കാൻ  നാലുദിവസം കാട്ടിൽ സഞ്ചരിച്ച്​ യുവതി

text_fields
bookmark_border
മാവോവാദികൾ തട്ടിക്കൊണ്ടുപോയ ഭർത്താവിനെ മോചിപ്പിക്കാൻ  നാലുദിവസം കാട്ടിൽ സഞ്ചരിച്ച്​ യുവതി
cancel

ബിജാപൂർ: നാലുദിവസം കാട്ടിലൂടെ സഞ്ചരിച്ച്​ ചത്തീസ്​ഗഢിൽ മാവോവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരനായ ഭർത്താവിനെ മോചിപ്പിച്ച്​ സുനിതയെന്ന വീട്ടമ്മ. അത്യന്തം അപകടരമായ ദൗത്യത്തെ കുറിച്ച്​ ചോദിച്ചപ്പോൾ ഭർത്താവി​​െൻറ മോചനത്തിനായി ഒരു സ്​ത്രീ ഏതറ്റംവരെയും പോകുമെന്നായിരുന്നു സുനിതയുടെ മറുപടി.

ഈ മാസം ആദ്യവാരമാണ്​ ബീജാപൂരിലെ ഭോപാൽപട്ടണം പൊലീസ്​ സ്​റ്റേഷനിലെ കോൺസ്​റ്റബിളായിരുന്ന സന്തോഷ്​ കട്ടം എന്ന 48കാരനെ ഗൊറോണ ഗ്രാമത്തിൽ നിന്ന്​ മാവോവാദികൾ തട്ടിക്കൊണ്ടുപോയത്​. മേയ്​ നാലിന്​ പലചരക്കുസാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയതാണ്​ അദ്ദേഹം. പിന്നീട്​ തിരിച്ചുവന്നില്ല.-സുനിത പറഞ്ഞു. ജോലി സംബന്ധമായ കാര്യങ്ങൾക്ക്​ മുമ്പും ആരോടും പറയാതെ വീട്ടിൽ നിന്ന്​ വിട്ടുനിൽക്കാറുണ്ട്​ സന്തോഷ്​. അതിനാൽ ആദ്യം സുനിതക്ക്​ പേടി തോന്നിയില്ല. രണ്ടുദിവസം കഴിഞ്ഞാണ്​ ഭർത്താവിനെ മാവോവാദികൾ തട്ടിക്കൊണ്ടുപോയ വിവരം അവർ അറിഞ്ഞത്​. 

തുടർന്ന്​ പൊലീസിൽ വിവരം അറിയിച്ചു. സമയം പാഴാക്കാതെ സ്വന്തം നിലക്കും തെരച്ചിൽ തുടങ്ങി. സുകുമ ജില്ലയിലെ ജാഗർഗുണ്ടയിലാണ്​ സുനിതയുടെ കുടുംബം താമസിക്കുന്നത്​. അതിനാൽ മാവോവാദികൾ അവർക്ക്​ അപരിചിതരല്ല.മാവോവാദികളുടെ താവളമായ ജാഗർഗുണ്ട ഭാഗത്താണ്​ ഭർത്താവുള്ളതെന്ന്​ സൂചന ലഭിച്ചയുടൻ ആ ഭാഗത്തുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു.

മേയ്​ ആറിനാണ്​ സുനിതയും 14വയസുള്ള മകളും പ്രാദേശിക മാധ്യമപ്രവർത്തകനും ചില ഗ്രാമവാസികളും ചേർന്ന്​ സന്തോഷിനായി കാട്ടിൽ ​തിരച്ചിൽ തുടങ്ങിയത്​. മറ്റ്​ രണ്ടുമക്കളെ മുത്തശ്ശിയുടെ അടുത്താക്കിയായിരുന്നു യാത്ര. ബൈക്കിലും കാൽനടയായും സഞ്ചരിച്ചു. നാലുദിവസത്തെ അലച്ചിലിനൊടുവിൽ സന്തോഷിനെ കണ്ടെത്തി. ഗ്രാമവാസികളും സുനിതയും സന്തോഷിനെ വിട്ടയക്കണമെന്ന്​ അപേക്ഷിച്ചു. മാവോവാദികളുമായി അനുനയ സംഭാഷണം നടത്തിയതിനെതുടർന്ന്​ പി​റ്റേന്ന്​ ജൻ അദാലത്ത്​ നടത്തി സന്തോഷിനെ വിട്ടുകൊടുത്തു. പൊലീസിൽ സേവനം തുടരരുതെന്ന മുന്നറിയിപ്പോടെയാണ്​ സന്തോഷിനെ മോചിപ്പിച്ചത്​. മേയ്​ 11ന്​ ബീജാപുരിൽ തിരിച്ചെത്തിയ സന്തോഷിനെ മെഡിക്കൽ പരിശോധനക്ക്​ വിധേയനാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abductedMaoistsindia newscop
News Summary - Wife Treks For Four Days In Forest To Rescue Cop Abducted By Maoists - India news
Next Story