Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറി​സോ​ർ​ട്ടിലെ...

റി​സോ​ർ​ട്ടിലെ ത​മ്മി​ല​ടി​: പരിക്കേറ്റ എ.എൽ.എയുടെ ഭാര്യ നിയമനടപടിക്ക്​

text_fields
bookmark_border
റി​സോ​ർ​ട്ടിലെ ത​മ്മി​ല​ടി​: പരിക്കേറ്റ എ.എൽ.എയുടെ ഭാര്യ നിയമനടപടിക്ക്​
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ റിസോര്‍ട്ടില്‍വച്ച് ത​​​​​െൻറ ഭര്‍ത്താവിനെ ആക്രമിച്ചതിന് ജെ.എന്‍ ഗണേഷ് എം.എല്‍ .എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ ആനന്ദ്​ സിങ്ങി​​​​െൻറ ഭാര്യ ലക്ഷ്​മി സിങ്​. ഗണേഷ്​ ത​​​​െൻറ ഭർത് താവിനെ മർദിച്ചുവെന്നത്​ സത്യമാണ്​. സംഭവത്തിൽ ഭാര്യ എന്നനിലയിൽ താനും മക്കളും ​നിശബ്​ദത പാലിക്കുമെന്ന്​ കരുതേ ണ്ടെന്നും ലക്ഷ്​മി സിങ്​ മുംബൈയിൽ മാധ്യമങ്ങളോട്​ പറഞ്ഞു.

രാ​മ​ന​ഗ​ര ബി​ഡ​ദി​യി​ലെ റി​സോ​ർ​ട്ടി​ൽ ക​ഴി​യു​ന്ന എം.​എ​ൽ.​എ​മാ​രി​ൽ വി​ജ​യ​ന​ഗ​ര എം.​എ​ൽ.​എ ആ​ന​ന്ദ്​​സി​ങ്, കാം​ബ്ലി എം.​എ​ൽ.​എ ജെ.​എ​ൻ. ഗ​ണേ​ശ്​ എ​ന്നി​വ​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്. അടിപിടിക്കിടെ ആനന്ദ്​ സിങ്ങിനെ ഗണേഷ്​ കുപ്പികൊണ്ട്​ തലക്കടിച്ച്​ പരിക്കേൽപ്പിച്ചു. കു​പ്പി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ആ​ന​ന്ദ്​​സി​ങ്ങി​നെ ബം​ഗ​ളൂ​രു ശേ​ഷാ​ദ്രി​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കയാണ്​.

ത​​​​െൻറ ഭർത്താവ്​ ഗണേഷിനെ പ്രകോപിതനാക്കിയോയെന്ന്​ അറിയില്ല. പ്രകോപനപരമായി പെരുമാറിയാലും ഒരാളെ കൊല്ലാനാണോ ശ്രമിക്കുകയെന്നും ലക്ഷ്​മി ചോദിച്ചു. ആ​ന​ന്ദ്​ സി​ങ്ങി​ന്​ വ​ല​തു​ക​ണ്ണി​നും തോ​ളി​നും വ​യ​റി​നും പ​രി​ക്കു​ള്ള​താ​യാ​ണ്​ വി​വ​രം. യഥാർത്ഥ ആരോഗ്യസ്ഥിതിയെ കുറിച്ച്​ അറിവായിട്ടില്ല. തങ്ങളുടെ മകൻ മന്ത്രി ഡി.കെ ശിവകുമാറുമായി സംസാരിച്ചിരുന്നു. ആനന്ദ്​ സിങ്ങി​​​​െൻറ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചതായും അവർ പറഞ്ഞു. ത​​​​െൻറ ഭർത്താവും ഗണേഷും തമ്മിൽ നല്ല സൗഹൃദമായിരുന്നു. അടുത്തിടെ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനിടെ ഭീമാ നായിക്ക് എം.എല്‍.എയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. കൂടുതലായി ഒന്നും അറിയിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

ആനന്ദ്​ സിങ്ങിനെ പ്രവേശിപ്പിച്ച ആ​ശു​പ​ത്രി​ക്ക്​ ക​ന​ത്ത പൊ​ലീ​സ്​ കാ​വ​ൽ ​ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്​. സം​ഭ​വ​ത്തി​​​​െൻറ പശ്ചാത്തലത്തിൽ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാരെ സ്വവസതികളിലേക്ക്​ മടക്കി അയക്കുമെന്ന്​ റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaInjuryresort politicsMLA FightCongres
News Summary - Wife Threatens Legal Action as Congress MLA got Injury - India News
Next Story