Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുഡ്​ഗാവിൽ...

ഗുഡ്​ഗാവിൽ നഗരമധ്യത്തിൽ ജഡ്​ജിയുടെ ഭാര്യക്കും മകനും നേരെ ഗൺമാൻ വെടിയുതിർത്തു

text_fields
bookmark_border
ഗുഡ്​ഗാവിൽ നഗരമധ്യത്തിൽ ജഡ്​ജിയുടെ ഭാര്യക്കും മകനും നേരെ ഗൺമാൻ വെടിയുതിർത്തു
cancel

ഗുഡ്​ഗാവിൽ: നഗരമധ്യത്തിൽ ജഡ്​ജിയുടെ ഭാര്യക്കും മകനും നേരെ ഗൺമാൻ വെടിയുതിർത്തു. ഡൽഹിയിലെ ഗുഡ്​ഗാവിൽ പട്ടാപകലായിരുന്നു സംഭവം. അഡീഷണൽ സെഷൻസ്​ ജഡ്​ജ്​ കൃഷ്​ണൻകാന്ത്​ ശർമയുടെ ഭാര്യ റിതു(38), മകൻ ധ്രുവ്​(18) എന്നിവർക്കാണ്​ വെടിയേറ്റത്​. പരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഡ്​ജിയുടെ മക​​​െൻറ പരിക്ക്​ ഗുരുതരമാണ്​. റിതു അപകടനില തരണം ചെയ്​തിട്ടുണ്ട്​. സംഭവത്തെ തുടർന്ന് ഗൺമാൻ മഹിപാൽ സിങിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.​

ശനിയാഴ്​ച വൈകുന്നേരം 3.30ന്​ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്​ഥൻ ഇവർക്കു നേരെ വെടിയുതിർത്തത്​. തുടർന്ന്​ ധ്രുവിനെ വലിച്ചിഴച്ച്​ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡിൽ ഉപേക്ഷിച്ച്​ ഗൺമാൻ കാർ ഒാടിച്ച്​ പോവുകയായിരു​ന്നു. പോകുന്ന വഴി ഇയാൾ ജഡ്​ജിയുടെ ഫോണിലേക്ക്​ വിളിച്ച്​ താൻ ഇരുവർക്കും നേരെ വെടിയുതിർത്തതായി അറിയിച്ചു.​

പൊലീസ്​ സ്​റ്റേഷനിലെത്തിയ മഹിപാൽ സിങ്​ അവിടെയും വെടിയുതിർത്തു. ഇയാളെ അവിടെ വച്ച്​ കീഴ്​പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്​ ഫരീദാബാദിൽ വച്ചാണ്​ ഇയാൾ അറസ്​റ്റിലായത്​. അതേസമയം, വെടിയുതിർത്തതി​നു പിന്നിലെ കാരണം വ്യക്തമല്ല. ജഡ്​ജിയുടെ കുടുംബത്തി​​​െൻറ ​മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്​ഥതയാണ്​ മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ്​ പൊലീസ്​ കരുതുന്നത്​.

Show Full Article
TAGS:Gurgaon shot india news malayalam news 
News Summary - Wife, Son Of Judge Shot At By His Guard On Busy Street -india news
Next Story