കാമുകിയുടെ വീട്ടിൽനിന്ന് ഭർത്താവിനെ പിടികൂടി; പൊലീസിന് മുന്നിൽ ചെകിട്ടത്തടിച്ച് ഭാര്യ
text_fieldsലഖ്നോ: പൊലീസുകാരുടെ മുന്നിൽവെച്ച് യുവാവിന്‍റെ ചെകിട്ടത്തടിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്‍റെ പിന്നിലെ സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ജോലിക്കാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഭർത്താവ് പോയത് കാമുകിയുടെ വീട്ടിലേക്കായിരുന്നു. ഭർത്താവിനെ പിന്തുടർന്നെത്തിയ ഭാര്യ സംഭവം കൈയോടെ പൊക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി. മൂന്നു വർഷമായി ഭർത്താവിന് ഈ ബന്ധമുണ്ടായിരുന്നെന്ന് മനസ്സിലാക്കിയ ഭാര്യ അരിഷത്തിൽ ഭർത്താവിന്‍റെ മുഖത്തടിക്കുകയായിരുന്നു.
Extra-marital affair kalesh (The wife caught her husband red handed with his girlfriend. The husband and wife fought in the presence of the police) Hapur UP
— Ghar Ke Kalesh (@gharkekalesh) July 7, 2024
pic.twitter.com/cDcJTyaM5j
കാമുകിയുടെ വീട്ടിൽനിന്ന് യുവാവിനെ പൊലീസ് പുറത്തേക്ക് കൊണ്ടുവരുമ്പോഴാണ് അടി പൊട്ടിയത്. ഉടൻ ഭർത്താവ് തിരികെ ഭാര്യയെ അടിച്ചു. ഇതോടെ പൊലീസുകാർ ഇരുവരെയും തടഞ്ഞു. ഇതിനിടയിൽ വീണ്ടും ഭർത്താവിനെ യുവതി തല്ലാനൊരുങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ ചിത്രീകരിച്ച ദിവസം അറിയാനായിട്ടില്ല. പക്ഷേ ഇപ്പോൾ പുറത്തുവന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. പിടിക്കപ്പെട്ടിട്ടും ഭാര്യയെ മർദിച്ച യുവാവിനെ വിമർശിച്ച് അടക്കം കമന്‍റുമായി നെറ്റിസൺസ് രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.