Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ആർ.എസ്.എസ് നേതാക്കളുടെ വീടുകൾക്കുനേരെ ബോംബേറ്
text_fieldsbookmark_border
തമിഴ്നാട്ടിൽ ആർ.എസ്.എസ് നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക ബോംബേറ്. ഒരു നേതാവിന്റെ വീടിന് നേരെ അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞു. ചെന്നൈക്കടുത്ത് തമ്പാരത്താണ് സംഭവം. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.
ആർ.എസ്.എസ് ജില്ലാ കോഓഡിനേറ്ററായ സീതാരാമന്റെ വസതിക്കുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ഉഗ്രശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് എത്തിയപ്പോൾ തീ ആളിക്കത്തുന്നതാണ് കണ്ടത്. ഷോർട്ട് സർക്യൂട്ട് ആകുമെന്നാണ് ആദ്യം കരുതിയത്. പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. അക്രമികളുടെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

