മഹാരാജ എന്ന വാക്ക് എന്തിന് ഉപയോഗിച്ചു; രാജകുടുംബത്തോട് ഹരജി മാറ്റിനൽകാൻ നിർദേശിച്ച് ഹൈകോടതി
text_fieldsജയ്പൂർ: മഹാരാജ, രാജകുമാരി എന്നീ വാക്കുകൾ ഉപയോഗിച്ച ഹരജികൾ മാറ്റിനൽകാൻ നിർദേശിച്ച് ഹൈകോടതി. രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളോടാണ് ഹൈകോടതി നിർദേശം. 2001ലെ വീട്ടുനികുതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിർദേശമുണ്ടായത്.
ഇത്തരം വാക്കുകൾ എന്തിനാണ് ഇനിയും ഉപയോഗിക്കുന്നത്. ഇതെല്ലാം മാറ്റി ഹരജി സമർപ്പിക്കുവെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് മഹേന്ദ്ര കുമാർ ഗോയലിന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. ഒക്ടോബർ 13നാണ് കേസ് വീണ്ടും പരിഗണിക്കുക.മുൻസിപ്പൽ ഉദ്യോഗസ്ഥർ വീട്ടുനികുതി ഈടാക്കുന്നതിനെതിരെ ജഗത് സിങ്, പൃഥ്വിരാജ് സിങ് എന്നിവരാണ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്. സമാനമായ നിർദേശം 2022 ജനുവരിയിലും കോടതി പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ നിലപാട് അറിയിക്കാൻ സംസ്ഥാന-കേന്ദ്രസർക്കാറുകളോടും കോടതി നിർദേശിച്ചിട്ടുണ്ട്.
ആർട്ടിക്കൾ 363എ പ്രകാരം രാജ്യത്ത് രാജകുടുംബങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന പ്രിവിപേഴ്സ് നിർത്തലാക്കിയിട്ടുണ്ട്. പേരിന് മുമ്പ് രാജകുടുംബാംഗങ്ങൾ മഹാരാജ പോലുള്ള പദങ്ങൾ ഉപയോഗിക്കുന്നത് അതിന്റെ ലംഘനമാവില്ലേയെന്നും ചോദിക്കുന്നു. എല്ലാവർക്കും തുല്യമായ അവകാശം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കൾ 14ന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

