Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മുഖ്യ തെരഞ്ഞെടുപ്പ്...

'മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ എന്തുകൊണ്ട് ജയിലിലിടണം'; ബംഗാൾ എസ്.ഐ.ആറിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി തൃണമൂൽ നേതാവ്

text_fields
bookmark_border
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ എന്തുകൊണ്ട് ജയിലിലിടണം; ബംഗാൾ എസ്.ഐ.ആറിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി തൃണമൂൽ നേതാവ്
cancel

കൊൽക്കത്ത: പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയയിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ സാകേത് ഗോഖലെ. എന്തുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ജയിലിടണ​മെന്ന തലക്കെട്ടിൽ നൽകിയ എക്സ് പോസ്റ്റിലാണ് അദ്ദേഹം ബംഗാൾ എസ്.ഐ.ആറിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയത്.

വോട്ടർമാരുടെ പേരുകൾ 2002ലെ വോട്ടർ പട്ടികയുമായി ഒത്തുനോക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉപയോഗിച്ചത് ദുരൂഹമായ സോഫ്റ്റ്​വെയറാണെന്ന് സാകേത് ഗോഖലെ പറയുന്നു. പേരുകൾ ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ പല പേരുകളും തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് സാകേത് ഗോഖലെ ആരോപിച്ചു. ഈ സോഫ്റ്റ്​വെയർ മൂലം 1.67 കോടി വോട്ടർമാരുടെ പേരുകളിൽ പിഴവുണ്ടെന്ന് വന്നു.

എസ്.ഐ.ആർ പ്രകിയനിരീക്ഷിക്കുന്നതിനായി നിയോഗിച്ച മൈക്രോ ഒബ്സർവർമാർക്ക് വോട്ട് ഡിലീറ്റ് ചെയ്യാനുളള അനധികൃത അധികാരം വാട്സാപ്പ് ഉത്തരവിലൂടെ നൽകി. ഇത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തപ്പോൾ കോടതി സിറ്റിങ്, റിട്ടയർ ജഡ്ജിമാരെ ഇതിനായി നിയോഗിച്ചു. ഇത്തരത്തിൽ എസ്.ഐ.ആറിന് വേണ്ടി എത്തിയ ജഡ്ജിമാർക്ക് 28നുള്ളിൽ 95 ലക്ഷം പേരുടെ ഹിയറിങ് നടത്തേണ്ടി വന്നു. ഇത് കോടതിയിൽ ചൂണ്ടിക്കാട്ടിയപ്പോൾ കോടതി അധിക ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിയോഗിച്ചു.

എട്ട് മാസം കൊണ്ട് നടത്തേണ്ട എസ്.ഐ.ആർ പ്രകിയയാണ് മൂന്ന് മാസം കൊണ്ട് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. 1.67 വോട്ടുകൾ പൂർണമായും ഇല്ലാതാക്കാനായിരുന്നു ഗ്യാനേഷ് കുമാറിന്റെ ശ്രമം. നിരീക്ഷകരായി ബി.ജെ.പി ചായ്‍വുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. മമത ബാനർജി സുപ്രീംകോടതിയിൽ പോയത് കൊണ്ടാണ് ഇതിൽ കോടതി ഇടപെടലുണ്ടായത്. എങ്കിലും മൂന്ന് ദിവസത്തിനുള്ളിൽ 80 ലക്ഷം യഥാർഥ വോട്ടർമാരുടെ വോട്ടിൽ തീരുമാനമെടുക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴുള്ളത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബി.ജെ.പിക്ക് വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalTrinamool CongressSIR
News Summary - 'Why should the Chief Election Commissioner be put in jail'; Trinamool leader enumerates the shortcomings in Bengal SIR
Next Story