Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോൺഗ്രസ്​ സഖ്യംവിട്ടാലും (ഭരണം പോയാലും?) ഔറംഗാബാദി​െൻറ പേരു മാറ്റാൻ ശിവസേന
cancel
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ സഖ്യംവിട്ടാലും (ഭരണം പോയാലും?) ഔറംഗാബാദി​െൻറ പേരു മാറ്റാൻ ശിവസേന

text_fields
bookmark_border


മുംബൈ: മഹാരാഷ്​ട്രയിൽ അടുത്ത മാസം ​നഗരസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഔ​റംഗാബാദിൽ പുതിയ അങ്കപ്പുറപ്പാടുമായി ശിവസേന. 1988ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഉടൻ ശി​വസേന സ്​ഥാപകൻ നടത്തിയ റാലിയിലെ പ്രഖ്യാപനം സാക്ഷാത്​കരിക്കുകയാണ്​ പുതിയ നീക്കം. അന്ന്​ റാലിയെ അഭിസംബോധന ചെയ്​ത ബാൽ താക്കറെ നഗരത്തി​െൻറ പേര്​ മാറ്റുകയാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസീബി​െൻറ പേരിനു പകരം ശിവാജിയുടെ മകൻ സാംബജിയെ ഓർമിച്ച്​ സാംബജി നഗർ ആക്കുകയാണെന്നായിരുന്നു പ്രഖ്യാപനം.

സംഭവത്തിന്​ മൂന്നു പതിറ്റാണ്ട്​ പൂർത്തിയായെങ്കിലും സഫലമാകാതെ കിടന്ന പ്രഖ്യാപനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനാണ്​ പുതിയ നീക്കം. മഹാരാഷ്​ട്രയിൽ കോൺഗ്രസി​െൻറ പിന്തുണയിൽ മുഖ്യമന്ത്രി പദം കൈയാളുന്ന താക്കറെ മകൻ ഉദ്ധവി​െൻറയാണ്​ പുതിയ നീക്കം.

കോൺഗ്രസ്​ ഒരുനിലക്കും പിന്തുണ നൽകില്ലെന്ന്​ ശിവസേനക്ക്​ ഉറപ്പുണ്ട്​. എന്നല്ല, നഗരത്തിൽ ശക്​തമായ സാന്നിധ്യമായ മുസ്​ലിം വോട്ട്​ കൈവിടുമെന്നതിനാൽ ഇത്​ അംഗീകരിക്കില്ലെന്ന്​ കോൺഗ്രസ്​ വ്യക്​തമാക്കുകയും ചെയ്​തു. പൊതുമിനിമം പരിപാടിയിൽ ഇതു പെടില്ലെന്ന്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ ബാലാസാഹെബ്​ തൊറാത്ത്​ പ്രഖ്യാപനവും നടത്തി. കോൺഗ്രസ്​ എതിർപ്പ്​ നന്നായി ബോധ്യം വന്നിട്ടും ശിവസേന കുലുങ്ങാതിരിക്കുന്നതിന്​ പിന്നിലുമുണ്ട്​ ചില സത്യങ്ങളെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. അല്ലായെങ്കിൽ, ഔറംഗാബാദ്​ എയർപോർട്ടിന്​ ഛത്രപതി സാംബജി എയർപോർട്ട്​ എന്ന്​ പേരുമാറ്റാൻ​ അനുമതി തേടി കേന്ദ്ര സർക്കാറിന്​ ഉദ്ധവ്​ കത്തയക്കില്ലായിരുന്നു.

ശിവസേനക്ക്​ മുംബൈ, താനെ എന്നിവ കഴിഞ്ഞാൽ ഏറ്റവും ശക്​തിയുള്ള നഗരമാണ്​ ഔറംഗാബാദ്​. കടുത്ത വർഗീയത ഉയർത്തി പതിറ്റാണ്ടുകൾക്ക്​ മുമ്പ്​ വേരുറപ്പിച്ച നഗരത്ത​ി​െൻറ കാനേഷുമാരി കണക്കുകളിൽ ഹിന്ദു പ്രാതിനിധ്യം 68.8 ശതമാനം വരുമെന്ന്​ 2011ലെ സെൻസസ്​ റിപ്പോർട്ട്​ പറയുന്നു. മുസ്​ലിംകൾ 21.3 ശതമാനവും. ബുദ്ധമത വിശ്വാസികളുമുണ്ട്​ 8.4 ശതമാനം. ജൈനർ, ക്രിസ്​ത്യാനികൾ, സിഖുകാർ എന്നിവരും പേരിനെങ്കിലുമുണ്ട്​.

മറാത്ത ഹിന്ദുത്വ കാർഡ്​ ഇറക്കിയാണ്​ ഇത്ര നാളും പാർട്ടി ഔറംഗാബാദിൽ മത്സരിച്ചതും ജയിച്ചതും.

ആഫ്രിക്കൻ വംശജനായ സൈനിക മേധാവി മാലിക്​ അംബാർ 1610ൽ പട്ടണം പണിയു​േമ്പാൾ ഖിർകി എന്നായിരുന്നു പേര്​. മകൻ ഫാതിഹ്​ ഖാൻ പട്ടണത്തിന്​ പേര്​ ഫാതിഹ്​ നഗർ എന്നാക്കി. 1633ൽ പട്ടണത്തി​െൻറ നിയന്ത്രണം മുഗളൻമാർക്കായി. 20 വർഷം കഴിഞ്ഞ്​ ഔറംഗസീബ്​ നഗരത്തെ ത​െൻറ തലസ്​ഥാനമാക്കിയതോടെ പേര്​ ഔറംഗാബാദുമായി.

ഔറംഗസീബ്​ ഛത്രപതി സാംബജിയെ 1689ൽ കൊലപ്പെടുത്തിയതായി ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു. മുഗൾ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ജീവൻ ബലി നൽകുകയായിരുന്നു സാംബജിയെന്ന്​ ശിവസേന പറയുന്നു. ഔ​റംഗ​സീബിനു ശേഷം നൈസാമുമാർ ഭരിച്ച പട്ടണം 1948 സെപ്​റ്റംബറിലാണ്​ ഇന്ത്യൻ യൂനിയ​െൻറ ഭാഗമാകുന്നത്​.

1980കളിൽ ശിവസേന നഗരത്തി​െൻറ ചരിത്രവും ജനസംഖ്യയും ആയുധമാക്കി വർഗീയത പറഞ്ഞ്​ ക്രമേണ വേരുറപ്പിച്ചു. വർഗീയ കലാപങ്ങളും വർഗീയ ചേരിതിരിവും ശക്​തമായതോടെ വോട്ടുബാങ്കും ചിതറി.

പഴയ പ്രതാപമില്ലാതാകുകയും മഹാരാഷ്​ട്രയിൽ ബി.ജെ.പി അതിലേറെ വലിയ വർഗീയത പറഞ്ഞ്​ വേരു പടർത്തുന്നത്​ തുടരുകയും ചെയ്യുന്ന പുതിയ സാഹചര്യമാണ്​ വീണ്ടും പാർട്ടിയെ അങ്കക്കലി മൂത്ത്​ വാളെടുപ്പിക്കുന്നത്​. 2010ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഔറംഗാബാദിൽ ശിവസേന 113 സീറ്റുകളിൽ 30 സീറ്റ്​ നേടിയിരുന്നു. ബി.ജെ.പി 15ഉം കോൺഗ്രസ്​ 19ഉം എൻ.സി.പി 11ഉം സീറ്റ്​ നേടി.

കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ പുതിയ അവതാരമെടുത്ത ഉവൈസിയുടെ എ.ഐ.എം.ഐ.എം പ്രതിനിധി ഇംതിയാസ്​ ജലീൽ ശിവസേന സിറ്റിങ്​ എം.പിയെ വീഴ്​ത്ത.

എം.എൽ.എമാരെ പരിഗണിക്കു​േമ്പാൾ പക്ഷേ, രണ്ടു പേരുമായി ഇപ്പോഴും ശിവസേനക്ക്​ തന്നെയാണ്​ മേൽക്കൈ. ഒരാൾ ബി.ജെ.പി പ്രതിനിധിയുമാണ്​.

1988ൽ പാർട്ടി അധ്യക്ഷൻ അനൗ​േദ്യാഗികമായി പേരു മാറ്റിയ ശേഷം ഔ​റംഗാബാദ്​ ശിവസേന നേതാക്കൾക്ക്​ സാംബജി നഗറാണ്​. മുഖപത്രമായ 'സാംന' അങ്ങനെയേ എഴുതൂ. 1995ൽ ഔദ്യോഗികമായി പേരുമാറ്റത്തിന്​ ശ്രമം നടത്തിയെങ്കിലും കോടതിയിൽ തോറ്റു. സുപ്രീം കോടതി സ്​റ്റേ ഇപ്പോഴും തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv senaAurangabadnamechange
Next Story