Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാക്കളിൽ കോവിഡ്​...

യുവാക്കളിൽ കോവിഡ്​ അപകടകാരിയാകുന്നത്​ എങ്ങനെ? ഉത്തരം തേടി ഗവേഷകർ

text_fields
bookmark_border
യുവാക്കളിൽ കോവിഡ്​ അപകടകാരിയാകുന്നത്​ എങ്ങനെ? ഉത്തരം തേടി ഗവേഷകർ
cancel

യുവാക്കളിൽ കോവിഡ്​ വൈറസ്​ അപകടകാരിയാകുമോ. ഇല്ല എന്നാണ്​ ഗവേഷകർ പൊതു​വെയും കരുതുന്നത്​. എന്നാൽ, ഇൗ ധാരണക്ക ്​ വിരുദ്ധമായി നിരവധി മരണങ്ങളാണ്​ ഇപ്പോൾ സംഭവിക്കുന്നത്​. ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള യുവാക്കൾ വരെ കോവ ിഡി​​െൻറ പിടിയിലമരുന്നത്​ എന്തുകൊണ്ടാകും. കൃത്യമായ ഉത്തരത്തിലേക്ക്​ ആർക്കും എത്താനായിട്ടില്ലെങ്കിലും ചി ല​ പ്രധാന സാധ്യതകൾ​ ഗവേഷകർ ഇപ്പോൾ പരിശോധിക്കുന്നുണ്ട്​​.

തിരിച്ചറിയപ്പെടാതെ പോയ മറ്റു ആരോഗ്യ പ്രശ്​ന ങ്ങൾ കോവിഡ്​ ബാധയോട്​ കൂടി രൂക്ഷമാകുന്നതാണ്​ ചില യുവാക്കളിൽ അപകടകരമാകുന്നത്​. ഇതല്ലാത്ത കാരണങ്ങളാലും കോവിഡ്​ ബാധിക്കുന്ന യുവാക്കൾ ഗുരുതര അവസ്​ഥകളിലേക്കും മരണത്തിലേക്കും എത്തുന്നുണ്ട്​.

രോഗിയിൽ എത്തിപ്പെടുന്ന വൈറസി​​െൻറ അളവും രോഗിയുടെ ജനിതക ഘടനയുമൊക്കെ അപകടത്തി​​െൻറ തോതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ്​ ഗവേഷകർ കരുതുന്നത്​. ‘വ്യക്​തികളുടെ ജനിതക ഘടനയും അതി​​െൻറ പ്രത്യേകതയും കോവിഡ്​ ഉണ്ടാക്കുന്ന രോഗത്തി​​െൻറ രൂക്ഷതയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്​. മറ്റു വൈറസുകളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നുണ്ട്​’ -ലണ്ടൻ ഇംപീരിയൽ കോളജിലെ വൈറോളജിസ്​റ്റ്​ മിഷേൽ സികിന്നർ പറയുന്നു. വൈറസ്​ കാരണമായ പുണ്ണ്​ പോലുള്ള ചില രോഗങ്ങൾ ചിലരിൽ കടുത്ത പ്രയാസങ്ങൾ ഉണ്ടാക്കുന്നത്​ ഇതി​ന്​ തെളിവായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.

സസക്​സ്​ യൂനിവേഴ്​സിറ്റിയിലെ വൈറോളജിസ്​റ്റ്​ ആലിസൺ സിൻക്ലയർ പറയുന്നത്​ രോഗിയുടെ ശരീരത്തിൽ എത്തുന്ന വൈറസി​​െൻറ അളവ്​ രോഗത്തി​​െൻറ രൂക്ഷത വർധിപ്പിക്കുന്നുണ്ടോ എന്നത്​ പരിശോധിക്കേണ്ടതാണെന്നാണ്​. ലണ്ടൻ സ്​കൂൾ ഒാഫ്​ ഹൈജീൻ ആൻഡ്​ ട്രോപിക്കൽ മെഡിസിനിലെ എഡ്​വാർഡ്​ പാർക്കറും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചൈനയിൽ രൂക്ഷമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിൽ വൈറസി​​െൻറ അളവും കൂടുതലായിരുന്നു എന്നത്​ ഒരു സൂചനയാണെന്ന്​ അദ്ദേഹം പറയുന്നു.

കോവിഡ്​ വൈറസ്​ ബാധിക്കുന്നു എന്നതിലുപരി ഏത്​ അളവിൽ ബാധിക്കുന്നു എന്നതും പ്രാധാന്യം ഉള്ളതാണ്​ എന്നാണ്​ ഇത്​ വ്യക്​തമാക്കുന്നത്​. രോഗലക്ഷണം ഉള്ളവർ സാമൂഹിക സമ്പർക്കം കർശനമായി ഒഴിവാക്കിയില്ലെങ്കിൽ മറ്റുള്ളവരിലേക്ക്​ പടരുന്നത്​ പോലെ തന്നെ രോഗത്തി​​െൻറ തീവ്രത വർധിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുമെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19corona outbreak
News Summary - Why severe COVID cases among young
Next Story