Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്തുകൊണ്ട്​ രാഹുൽ...

എന്തുകൊണ്ട്​ രാഹുൽ ഇതു വരെ ആരോപണം ഉന്നയിച്ചില്ല? – ബി.ജെ.പി

text_fields
bookmark_border
എന്തുകൊണ്ട്​ രാഹുൽ ഇതു വരെ ആരോപണം ഉന്നയിച്ചില്ല? – ബി.ജെ.പി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതി​െ​ര രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്​ഥാന രഹിതമാ​െണന്നും രാഹുലിന്​ ക്ഷമ നശിച്ചെന്നും കേന്ദ്ര മന്ത്രി ആനന്ദ്​ കുമാർ. മോദി നേരിട്ട്​ നടത്തിയ അഴിമതിയുടെ തെളിവുകൾ ത​െൻറ കൈവശമുണ്ടെന്ന രാഹുലി​െൻറ പരാമർ​ശത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ദിവസം മുതൽ തന്നെ ഞങ്ങൾ ചർച്ചക്ക്​ തയാറായിരുന്നു. നിർഭാഗ്യകര​െമന്ന്​ പറയ​െട്ട പ്രതിപക്ഷം സഭാ നടപടികൾ തടസ​െപ്പടുത്തിക്കൊണ്ടിരുന്നു. രാഹുൽ ഗാന്ധിയുടെ പക്കലുള്ള വിവരം അദ്ദേഹത്തിന്​ 20 ദിവസം മുമ്പ്​ തന്നെ വെളിപ്പെടുത്താമായിരുന്നു. എന്നാൽ ഭൂമി കുലുക്കമുണ്ടാകുന്ന ഒരു വിവരവും ഇന്നു വരെയും വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ലെന്നും ആനന്ദ്​ കുമാർ കൂട്ടി​ച്ചേർത്തു.

പ്രതിപക്ഷം ഒരേ സമയം പ്രതിഷേധിക്കുകയും ചർച്ചക്ക്​ ​േവണ്ടി ആവശ്യ​െപ്പടുകയും ചെയ്യുന്നു. രണ്ടു കാര്യങ്ങളും ഒരുമിച്ച്​ നടക്കില്ലെന്ന്​ ലോക്​സഭാ സ്​പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു.

കഴിഞ്ഞ 15 ദിവസമായി പാർലമെൻറ്​ പ്രവർത്തിക്കാനും നോട്ട്​ അസാധുവാക്കൽ സംബന്ധിച്ച്​ ശരിയായ തരത്തിൽ സംവാദത്തിനും എന്തുകൊണ്ടാണ്​ രാഹുൽ ഗാന്ധി അനുവദിക്കാത്തതെന്ന്​ വെങ്കയ്യ നായിഡു ചോദിച്ചു.  പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന്​ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anand kumarRahul Gandhi
News Summary - why rahul did not reveal this allegation till today
Next Story