Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ആദിത്യനാഥിന്​...

യോഗി ആദിത്യനാഥിന്​ പിറന്നാൾ ആശംസ അറിയിക്കാതെ മോദി; വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്​

text_fields
bookmark_border
യോഗി ആദിത്യനാഥിന്​ പിറന്നാൾ ആശംസ അറിയിക്കാതെ മോദി; വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്​
cancel

ന്യൂഡൽഹി: യു.പി സർക്കാറി​െൻറ പ്രവർത്തനങ്ങളെ കുറിച്ച്​ ബി.ജെ.പി ദേശീയ നേതൃത്വത്തിന്​ അതൃപ്​തിയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ പിറന്നാൾ ആശംസ ​നേരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥി​െൻറ പിറന്നാളിന്​ മുൻവർഷങ്ങളിലെല്ലാം ട്വിറ്ററിലൂടെ മോദി ആശംസകൾ നേർന്നിരുന്നു. ഈയൊരു പതിവാണ്​ ഇക്കുറി തെറ്റിയത്​.

അതേസമയം, യോഗി ആദിത്യനാഥുമായി ​പ്രധാനമന്ത്രി ഫോണിൽ സംസാരിച്ച്​ ആശംസകൾ നേർന്നുവെന്നാണ്​ ഇതുസംബന്ധിച്ച്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ നൽകുന്ന വിശദീകരണം. പി.എം.ഒ ഓഫീസിനെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വിയാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ്​ രണ്ടാം തരംഗം തുടങ്ങിയതിന്​ ശേഷം പ്രധാനമന്ത്രി ആർക്കും ട്വിറ്ററിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നില്ല.

കേരളം, രാജസ്ഥാൻ, ഹരിയാന, ഗോവ മുഖ്യമന്ത്രിമാർക്കും ഇക്കുറി മോദി പിറന്നാൾ ആശംസകൾ നേർന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്​ വിശദീകരിക്കുന്നു. യോഗി ആദിത്യനാഥി​െൻറ പ്രവർത്തനങ്ങളിൽ ബി.ജെ.പിക്ക്​ കടുത്ത അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കഴിഞ്ഞ ദിവസം കൂടിക്കാഴ്​ച നടത്തിയിരുന്നു. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത്​ നിന്ന്​ മാറ്റില്ലെങ്കിലും യു.പി മന്ത്രിസഭയിൽ നിർണായക മാറ്റങ്ങളുണ്ടാവുമെന്ന സൂചനകൾ പുറത്ത്​ വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - Why PM Modi Didn't Tweet Birthday Wishes For Yogi Adityanath
Next Story