Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എന്തുകൊണ്ട്​...

'എന്തുകൊണ്ട്​ ഹിമാചലിലെ മയക്കുമരുന്ന്​ മാഫി​യക്കെതിരെ പോരാടുന്നില്ല'; കങ്കണയെ കടന്നാക്രമിച്ച്​ ഊർമിള

text_fields
bookmark_border
എന്തുകൊണ്ട്​ ഹിമാചലിലെ മയക്കുമരുന്ന്​ മാഫി​യക്കെതിരെ പോരാടുന്നില്ല; കങ്കണയെ കടന്നാക്രമിച്ച്​ ഊർമിള
cancel
camera_alt

ഊർമിള മതോന്ദ്​കർ, കങ്കണ റണാവത്ത്​

ന്യൂഡൽഹി: മുംബൈയെ പാക്​ അധീന കശ്​മീറുമായി ഉപമിക്കുകയും ബോളിവുഡിലെ മയക്കുമരുന്ന്​ ഉപയോഗവുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർത്തിയും വിവാദത്തിലായ കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ച്​ നടിയും മുൻ കോൺഗ്രസ്​ നേതാവുമായിരുന്ന ഊർമിള മതോന്ദ്​കർ.

കങ്കണ ഇരവാദവും വനിത കാർഡും ഇറക്കി കളിക്കുകയാണെന്നും ആദ്യം സ്വന്തം സംസ്​ഥാനമായ ഹിമാചൽ പ്രദേശിലെ മയക്ക്​ മരുന്ന്​ മാഫിയക്കെതിരെ പോരാടൂ എന്നും അവർ ഉപദേശിച്ചു​ . ഇന്ത്യ ടുഡേയുടെ മറാത്തി വെബ്​ ചാനലിനോട്​ സംസാരിക്കുകയായിരുന്നു ഊർമിള.

'മയക്ക്​ മരുന്നുമായി ബന്ധപ്പെട്ട പ്രശ്​നം രാജ്യമൊട്ടാകെ നേരിടുന്നതാണ്​. ഹിമാചലാണ്​ മയക്കുമരുന്നുകളുടെ ഉത്ഭവസ്​ഥാനമെന്ന്​ അവർക്ക്​ (കങ്കണ) അറിയുമോ ആവോ. അവർ ആദ്യം സ്വന്തം സംസ്​ഥാനത്ത്​ നിന്ന്​ തന്നെ തുടങ്ങ​ട്ടെ'- ഊർമിള പറഞ്ഞു.

മയക്കുമരുന്ന്​ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന്​ കൈമാറാത്ത ഇവർക്ക്​ എന്തിനാണ്​ ജനങ്ങളുടെ നികുതി പണത്തിൽ നിന്ന്​ വൈ പ്ലസ്​ സുരക്ഷ നൽകുന്നതെന്നും ഊർമിള ചോദിച്ചു.

മുംബൈ നഗരത്തിനെതിരെ കങ്കണ നടത്തിയ വിവാദ പരാമർശത്തിനെതിരെയും അവർ പ്രതികരിച്ചു. മുംബൈക്കെതിരെ അത്തരം പരാമർശങ്ങൾ നടത്തു​േമ്പാൾ ആ നഗരത്തിനെ മാത്രമല്ല, ആ സംസഥാനത്തിലെ ജനങ്ങളെ കൂടിയാണ്​ നിങ്ങൾ അപമാനിക്കുന്നതെന്ന്​ അവർ പറഞ്ഞു.

ജയ ബച്ചനെപ്പോലെ ഒരാൾക്കെതിരെ സംസ്​കാരമുള്ള ഒരാളും ആ രീതിയിൽ പ്രതികരിക്കില്ലെന്നും അവർ പറഞ്ഞു. എന്നിരുന്നാലും കങ്കണയുടെ പാലി ഹില്ലിലുള്ള ഓഫിസ്​ കെട്ടിടം ബി.എം.സി പൊളിച്ച നടപടിയെ അംഗീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾക്കെതിരെ പ്രതികരിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നതിനാലാണ്​ ബോളിവുഡ്​ താരങ്ങൾ ഈ വിഷയങ്ങളിൽ പ്രതികരിക്കാത്തതെന്ന്​ അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urmila MatondkarHimachal pradesh
Next Story