Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇംഗ്ലീഷുകാർക്ക്​...

ഇംഗ്ലീഷുകാർക്ക്​ ഇംഗ്ലണ്ട്​ ഉള്ളത്​ പോലെയാണ്​ അറബികൾക്ക്​ ഫലസ്​തീൻ; ഗാന്ധിയുടെ നിലപാട്​ വീണ്ടും ചർച്ചയാകുന്നു

text_fields
bookmark_border
ഇംഗ്ലീഷുകാർക്ക്​ ഇംഗ്ലണ്ട്​ ഉള്ളത്​ പോലെയാണ്​ അറബികൾക്ക്​ ഫലസ്​തീൻ; ഗാന്ധിയുടെ നിലപാട്​ വീണ്ടും ചർച്ചയാകുന്നു
cancel

ന്യൂഡൽഹി: ഫലസ്​തീൻ പൗരൻമാർക്കെതിരെ ഇസ്രാ​യേൽ അതിക്രമം തുടരുന്നതിനിടെ ഇന്ത്യൻ രാഷ്​ട്ര പിതാവ്​ മഹാത്മാ ഗാന്ധിയുടെ നിലപാട്​ വീണ്ടും ചർച്ചയാകുന്നു. ഇന്ത്യയിലെ തീവ്രഹിന്ദുത്വ വിഭാഗങ്ങളക്കമുള്ളവർ ഇസ്രായേൽ അനുകൂലികളായി രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ്​ ഗാന്ധിയുടെ നിലപാട്​ ചർച്ചയാകുന്നത്​.

1938 നവംബർ 26ന്​ ഹരിജനിൽ ഗാന്ധി എഴുതിയത്​ ഇങ്ങനെ: ''ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത്​ ജൂതരായ സുഹൃത്തുക്കളുണ്ടായിരുന്നു. ജൂതർ പതിറ്റാണ്ടുകളായി നേരിട്ട വിവേചനം തനിക്കറിയാം. ജർമനിയിലടക്കമുള്ളിടങ്ങളിൽ ജൂതർ കടുത്ത അനീതി നേരിട്ടിരുന്നു. പക്ഷേ പ്രത്യേക രാജ്യത്തിന്​ വേണ്ടിയുള്ള ജൂതരുടെ ആവശ്യത്തിനോട്​ എനിക്ക്​ യോജിപ്പില്ല. ഇംഗ്ലീഷുകാർക്ക്​ ഇംഗ്ലണ്ടും ഫ്രഞ്ചുകാർക്ക്​ ഫ്രാൻസും ഉള്ളത്​ പോലെയാണ്​ അറബികൾക്ക്​ ഫലസ്​തീൻ. ജൂതന്മാരെ അറബികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്''.

ബ്രിട്ടീഷുകാരുടെ തോക്കിൻ സഹായത്തോടെയുള്ള ഇസ്രായേൽ രൂപീകരണ​ത്തെ ഗാന്ധി ശക്തമായി എതിർത്തിരുന്നു. ജർമനിയിൽ ഹിറ്റ്​ലർ ക്രൂരമായി ജൂതരെ കൊന്നൊടുക്കിയതിരെ ശക്തമായി പ്രതിഷേധിച്ച ഗാന്ധി പക്ഷേ എല്ലായ്​പ്പോഴും ഫലസ്​തീനിലേക്കുള്ള ജൂതരുടെ കടന്നുകയറ്റത്തിന്​ എതിരായിരുന്നു. നെഹ്​റു, ഇന്ദിര ഗാന്ധി അടക്കമുള്ള നേതാക്കളും ഫലസ്​തീനൊപ്പം നിന്നവരായിരുന്നെന്നും പലരും ഇസ്രായേൽ അനുകൂലികളെ ഓർമപ്പെടുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahatma Gandhi
Next Story