നമ്മുടെ സൈനികരെ ആയുധമില്ലാതെ രക്തസാക്ഷികളാകാൻ അയച്ചതെന്തിന്? രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.
ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിക്കുന്നത്.
എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ചൈനക്ക് എതിരെയും രൂക്ഷവിമർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്‍റെ മണ്ണ് കൈയേറാനും അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ ചോദിച്ചു.
How dare China kill our UNARMED soldiers?
— Rahul Gandhi (@RahulGandhi) June 18, 2020
Why were our soldiers sent UNARMED to martyrdom?pic.twitter.com/umIY5oERoV
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
