Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Oil Price Hike
cancel
Homechevron_rightNewschevron_rightIndiachevron_rightആകാശ​ംമു​ട്ടെ ഉയർന്ന്​...

ആകാശ​ംമു​ട്ടെ ഉയർന്ന്​ ഇന്ധന വില, എന്നിട്ടും നമ്മുടെ രാജ്യത്ത്​ ആരും ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണ്​​?

text_fields
bookmark_border

2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറു​േമ്പാൾ ഡൽഹിയിൽ പെട്രോൾ വില 71 രൂപ. ഇന്നത്​ 89 കടന്നു. ഡീസൽ വിലയിലാണ്​ കൂടുതൽ മാറ്റം. 2014 ​മേയിൽ 57 ഉള്ളത്​ ഡൽഹിയിൽ ഇന്ന്​ 81 രൂപയി​െലത്തി.

കഴിഞ്ഞ ഒരു വർഷത്തിനിടെയാണ്​ മാറ്റമേറെയും സംഭവിക്കുന്നത്​. ആ വർഷത്തിലാക​ട്ടെ തൊഴിലും വരുമാനവുമില്ലാതെ പെരുവഴിയിലാണ്​ ജനം. പണപ്പെരുപ്പം കുത്തനെ ഉയർന്നു. അതിനിടെ​ ഇരട്ട പ്രഹരവും. സ്വന്തം പോക്കറ്റിൽ പണമില്ലാതെ ഉഴറു​േമ്പാൾ ​ഇന്ധന വില കൂടിക്കൊണ്ടേയിരിക്കുന്നു. 7.5 ശതമാനം ശുഷ്​കമായിപ്പോയ ഒരു സമ്പദ്​വ്യവസ്​ഥയിൽ ഇത്​ ജനത്തെ ആശങ്കയിലാക്കേണ്ടതാണ്​, രോഷമായും പ്രതിഷേധമായും കത്തിപ്പടരുകയും വേണം.

പക്ഷേ, ഇന്ത്യക്കാരിപ്പോൾ തീരെ ശാന്തരാണെന്ന്​ തോന്നുന്നു. എല്ലാം അനുഭവിച്ച്​ 'കർമത്തി'ൽ വിശ്വസിക്കുന്നവരാണ്​ ഇന്ത്യക്കാരെന്ന പൗരസ്​ത്യ കാഴ്​ചപ്പാട്​ സാധുവാണെന്ന്​ തോന്നിക്കുന്നു കാര്യങ്ങൾ. എന്നിട്ടും, 6-7 വർഷം മുമ്പ്​ ഇതേ ഇന്ത്യക്കാർ ഇന്ധന വില കൂടുന്നതിൽ രോഷാകുലരായിരുന്നു. 2014ൽ മൻമോഹൻ നേതൃത്വം നൽകിയ രണ്ടാം യു.പി.എ സർക്കാർ അതുകൊണ്ടുകൂടിയാണ്​ അധികാരത്തിന്​ പുറത്താകുന്നതും. അന്ന്​ നമ്മെ അരിശത്തിലാഴ്​ത്തിയ അതേ വസ്​തുത കൂടുതൽ രൂക്ഷമായിട്ടും എന്തേ ഇന്ന്​ നമ്മെ അസ്വസ്​ഥമാക്കാത്തത്​? ഓഹരി വിപണി പോലെ ജനഹിതവും​ ഒട്ടും വിശദീകരിക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

സത്യത്തിൽ, ഇന്ധനവില വർധന ജനത്തെ ബാധിക്കുന്നുണ്ടോ അതോ ഇല്ലയോ? ഇനി ജനഹിതം എന്നത്​ 2014ൽ കള്ളം പറയുകയായിരുന്നോ അതോ ഇപ്പഴാണോ?

പൊതുജനാഭിപ്രായം രൂപപ്പെടുന്ന വിധം

2014നു മുമ്പ്​ എങ്ങനെയാണ്​ ഇന്ധന വില വലിയ പ്രശ്​നമാണെന്ന്​ നാം മനസ്സിലാക്കിയത്​? രണ്ടു കാര്യങ്ങളാണ്​ അതുനമ്മെ ബോധവത്​കരിച്ചത്​: മാധ്യമങ്ങളും പ്രതിപക്ഷവും. ഇന്നിപ്പോൾ രണ്ടുപക്ഷവും നിശ്ശബ്​ദമാണ്​. സർക്കാർ സമ്മർദമാകണം മാധ്യമങ്ങളെ കുഴക്കുന്നത്​. പ്രതിപക്ഷം എന്തു കാരണം പറയും?

2014ന്​ മുമ്പ്​ ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) ഏറ്റവും കരുത്തോടെ ഉയർത്തിക്കാട്ടിയ വിഷയമായിരുന്നു ഇന്ധന വിലക്കയറ്റം. 2013ൽ മുതിർന്ന പാർട്ടി നേതാക്കൾ നയിച്ച്​ ബി.ജെ.പി ഡൽഹി ഘടകം ബൈക്​ റാലി നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തി​െൻറ വസതിയിലേക്കായിരുന്നു റാലി. പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്ന്​ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്​ കടക്കാൻ ശ്രമം നടത്തി. ജലപീരങ്കി പ്രയോഗിച്ചാണ്​ പൊലീസ്​ തടഞ്ഞത്​. ദൃശ്യവിരുന്നായി മാധ്യമങ്ങൾക്കിത്​. ഒരു ഫോ​ട്ടോ പോലും പതിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ അത്​ ജനഹിതത്തി​െൻറ പട്ടികയിൽ വരില്ലായിരുന്നു.


ഗ്യാസ്​ വിലവർധനവിൽ പ്രതിഷേധിച്ച്​ 2014ൽ ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനി പാചക വാതക സിലിണ്ടറുമായി നടത്തിയ സമരം (ഫയൽ ചിത്രം)

ഇന്ന്​, ഏതെങ്കിലും പ്രതിപക്ഷ നേതാവിനെ നിർത്തി ഇന്ധന വില വർധനക്കെതിരെ സമരം ചെയ്യാത്തതെന്തേ എന്നു ചോദിച്ചാൽ അവർ കാര്യം പറയും, അഥവാ, മാധ്യമങ്ങൾക്ക്​ താൽപര്യമില്ലാത്ത വിഷയമാണെന്ന്​. ഇനി അതേ വിഷയം മാധ്യമങ്ങളോടാണ്​ ചോദ്യമെങ്കിൽ അവർക്ക്​ പറയാനുണ്ടാകുക, കോൺഗ്രസ്​ ഒന്നും ചെയ്യുന്നില്ലെന്നാകും.

നമുക്കറിയാം, ജനഹിതമെന്നാൽ അത്​ എന്നേയുള്ള ഒന്നല്ല. രൂപപ്പെടുത്തി എടുക്കേണ്ടതാണ്​. എല്ലാവരും ഒരുനിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക്​ അഴിമതിക്കാരായിടത്ത്​​ അഴിമതി ഒരു വിഷയമാകില്ലെന്ന പതിവു യുക്​തിയുള്ള രാജ്യത്താണ്​, ലോക്​പാൽ പ്രസ്​ഥാനം അഴിമതി ഒരു വിഷയമാക്കിയെടുത്തത്​. അന്ന്​ സമാനമായി ഇന്ധന വിലയും ഒരു വിഷയമായി- അല്ലെങ്കിൽ സവിശേഷമായി രൂപപ്പെടുത്തുകവഴി വിഷയമാക്കാനായി. അത്​ ദൃശ്യങ്ങളായി ജനം കണ്ടു, പ്രതിഷേധങ്ങളായി പടർന്നു. ശരിക്കും ശത്രുപക്ഷത്തുള്ള മാധ്യമങ്ങൾക്കു പോലും കണ്ടില്ലെന്ന്​ നടിക്കാനായില്ല. ഇന്ധന വില വർധന പിൻവലിക്കാൻ യു.പി.എ രണ്ടാം സർക്കാർ നിർബന്ധിതരാകുകയും ചെയ്​തു​.

അന്ന്​ ബി.ജെ.പിയുടെ 'ജയിൽ നിറക്കലും' ഭാരത ബന്ദും

ബി.ജെ.പി നയിച്ച ഇന്ധന വില വർധന സമരങ്ങളിൽ 'ജയിൽ നിറക്കലും' ഇടവേളകളിൽ​ ഭാരത ബന്ദുമുണ്ടായിരുന്നു. അവരുടെ ഭാരത ബന്ദ്​ പലതലങ്ങളിൽ സ്വാധീനമുള്ളവയായതിനാൽ ആഗോള മാധ്യമങ്ങൾ വരെ ഏറ്റെടുത്തു. 2010ൽ നടന്ന ഭാരത ബന്ദിനെ കുറിച്ച് ഒരു വിദേശ മാധ്യമം എഴുതി: ''പ്രതിഷേധക്കാർ ട്രെയിനുകളും ബസുകളും തടഞ്ഞു. ടയറുകൾ കൂട്ടിയിട്ട്​ കത്തിച്ച്​ തടസ്സം തീർത്തു, പൊലീസുമായി ഏറ്റുമുട്ടി... നിയമലംഘനം പറഞ്ഞ്​ ചില പ്രതിപക്ഷ നേതാക്കളെ കസ്​റ്റഡിയിലെടുത്തു. ഇന്ധനത്തിന്​ നൽകുന്ന സബ്​സിഡി എടുത്തു​ കളഞ്ഞാലേ സാമ്പത്തിക കമ്മി പരിഹരിക്കാനാവൂ എന്ന്​ ഭരണകക്ഷിയായ കോൺഗ്രസ്​ പറയുന്നു''.


യു.പി.എ ഭരണ കാലത്ത്​ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച്​ ബി.ജെ.പി നടത്തിയ സമരം (ഫയൽ ചിത്രം)

ആ നാളുകളിൽ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ 'ജന ജീവിതത്തെ ബാധിച്ചു'' എന്നിങ്ങനെ തലക്കെട്ടുകൾ നിറഞ്ഞിരുന്നു. ഇന്നിപ്പോൾ മാധ്യമങ്ങൾ എല്ലാം ചെയ്യ​ട്ടെയെന്നുവെച്ച്​ പ്രതിപക്ഷം മടിപിടിച്ചുനിൽക്കു​േമ്പാൾ സാധാരണക്കാര​െൻറ ജീവിതത്തെ ഈ വില വർധന 'ബാധിക്കുന്നില്ലെന്ന്​' തോന്നുന്നു.

പണപ്പെരുപ്പം തിരിച്ചുവരുന്നു

പ്രതിപക്ഷം ജനത്തി​െൻറ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ പോലും തെരഞ്ഞെടുപ്പുകളിൽ ജനം അത്​ ഏറ്റെടുക്കും. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനിടെ 2020ൽ ഞാൻ വോട്ടർമാരെ ചെന്നുകണ്ടിരുന്നു. അവശ്യ വസ്​തുക്കളുടെ വില വർധനയെ കുറിച്ചായിരുന്നു അവർക്ക്​ പരാതി. കേന്ദ്രത്തെ വിട്ട്​ ബിഹാർ സർക്കാറിനെ പഴിക്കാനേ അവർക്കറിയുമായിരുന്നുള്ളൂവെന്നത്​ വിചിത്രമാകാം.

മോദിയുടെ ഒന്നാം ഊഴത്തിൽ ഏറ്റവും വലിയ നേട്ടം പണപ്പെരുപ്പത്തിലെ കുറവായിരുന്നു. സത്യത്തിൽ, കർഷകരുടെ വശം കൂടുതൽ പണം നൽകാതെ ഭക്ഷ്യവില പെരുപ്പം തടയുകയായിയിരുന്നു മോദി ചെയ്​തത്​. പണപ്പെരുപ്പം ഉയർന്ന നിലയിലിരിക്കെ ഒരു സർക്കാറും അധികാരത്തിൽ തിരിച്ചെത്തിയിട്ടില്ല.

ഇന്ധനവില വർധന നേരിട്ട്​ മഹാസാധു ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. മധ്യ വർഗത്തെയാണ്​ പ്രഥമമായി ബാധിക്കുന്നത്​. അവർ പക്ഷേ, നരേന്ദ്ര മോദിയുടെ കരവലയത്തിലായവരും. ഉയർന്ന ഇന്ധന വില മൂലം പണപ്പെരുപ്പം കൂടുന്നത്​ പാവങ്ങളെയും ബാധിക്കും.

വിലയുടെ മൂന്നിൽ രണ്ടും നികുതിയായതിനാൽ ഇന്ധന വില കുറക്കാൻ സർക്കാറിനാകും. എന്നാൽ, വളർച്ച മുരടിച്ച്​ സാമ്പത്തിക മാന്ദ്യത്തിലേക്ക്​ നീങ്ങിയ രാജ്യത്ത്​ വരുമാന നഷ്​ടം ഇന്ധന വില കൂട്ടി പരിഹരിക്കാനാണ്​ സർക്കാർ തിടുക്കം. അ​േ​പ്പാൾ പിന്നെ പ്രതിപക്ഷം വീറോടെ സമരമുഖം തുറക്കുക മാത്രമാണ്​ പോംവഴി. അതവർക്ക്​ ചെറുതായെങ്കിലും രാഷ്​ട്രീയ വിജയം നൽകുകയും ചെയ്യും. എന്നിട്ടും എന്തുകൊണ്ടാകും അത്​ സംഭവിക്കാത്തത്​? അതിനുത്തരം പറയേണ്ടത്​ പ്രതിപക്ഷം തന്നെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetrolDieselprice hikedBJP
News Summary - Why India Strangely Silent On Sky-High Fuel Prices?
Next Story