Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞാൻ എന്തുകൊണ്ട്​...

ഞാൻ എന്തുകൊണ്ട്​ ബി.ജെ.പി വിടുന്നു: കുറ്റപത്രവുമായി പാർട്ടിയുടെ പ്രചാരണ വിദഗ്​ധൻ

text_fields
bookmark_border
ഞാൻ എന്തുകൊണ്ട്​ ബി.ജെ.പി വിടുന്നു: കുറ്റപത്രവുമായി പാർട്ടിയുടെ പ്രചാരണ വിദഗ്​ധൻ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ കുറ്റപത്രവുമായി  പാർട്ടിയുടെ പ്രചാരണ വിദഗ്​ധനും അനുയായിയുമായിരുന്ന ശിവം ശങ്കർ സിങ്​​. താൻ എന്തുകൊണ്ട്​ ബി.ജെ.പി വിടുന്നു എന്ന്​ വ്യക്​തമാക്കി ഫേസ്​ബുക്കിൽ എഴുതിയ നീണ്ട കുറിപ്പിലാണ്​ പാർട്ടിക്കെതിരെ സിങ്​​ കടുത്ത വിമർശനങ്ങളുന്നയിക്കുന്നത്​.

പാർട്ടിയിൽ ജനാധിപത്യ സംവാദം തീരെ ഇല്ലാതായെന്നും ഭരണകൂടം അസത്യങ്ങളെ സത്യമായി പ്രചരിപ്പിക്കുകയും പിന്നീട്​ തെളിവു സഹിതം കണ്ടുപിടിക്കപ്പെട്ടാൽപോലും അതിൽ ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവലി​​​​െൻറ മകൻ ശൗര്യ ദോവലി​​​​െൻറ നേതൃത്വത്തിലുള്ള ഇന്ത്യ ഫൗണ്ടേഷനിൽ സീനിയർ ഫെലോയും വടക്കു കിഴക്കൻ സംസ് ഥാനങ്ങളിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ വിവര വിശകലന വിദഗ്​ധനും കൂടിയായിരുന്ന ശിവം ശങ്കർ സിങ്​ ഉന്നയിക്കുന്ന മറ്റ്​ ആരോപണങ്ങൾ:

1. നോട്ട്​ അസാധുവാക്കൽ വൻ പരാജയമായിരുന്നു. അത്​ തുറന്നുസമ്മതിക്കാൻ മോദി തയാറാകുന്നില്ല.  അത്​ വാണിജ്യരംഗത്തെ കൊന്നുകളഞ്ഞു.

2. ധിറുതിപിടിച്ച്​ നടപ്പാക്കിയ ചരക്ക്​സേവന നികുതി(ജി.എസ്​.ടി) വ്യാപാരമേഖലക്ക്​ തിരിച്ചടിയായി. എല്ലാതരത്തിലും കച്ചവടക്കാർ ബുദ്ധിമുട്ടി. പാളിച്ചകൾ സർക്കാർ ജനങ്ങളോട്​ പറഞ്ഞില്ല.

3. അന്വേഷണ ഏജൻസികളായ സി.ബി.​െഎയെയും എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റിനെയും രാഷ്​ട്രീയ താൽപര്യങ്ങൾക്ക്​ വിനിയോഗിച്ചു. മോദിക്കോ പാർട്ടി അധ്യക്ഷൻ അമിത്​ ഷാക്കോ എതിരെ എന്തെങ്കിലും പറഞ്ഞാൽ അന്വേഷണ ഏജൻസികൾ ആഞ്ഞടിക്കുന്ന സ്​ഥിതി വന്നു. 

4. അരുണാചൽ പ്രദേശ്​ മുൻ മുഖ്യമന്ത്രി കാലി​ഖൊ പുലി​​​​െൻറ ആത്​മഹത്യ കുറിപ്പ്​, ജഡ്​ജി ലോയയുടെ മരണം, സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊല എന്നിവയിൽ കൃത്യമായ അന്വേഷണം നടന്നില്ല.

5. മേ​ക്​ ഇൻ ഇന്ത്യ, സൻസദ്​ ആദർശ്​ ഗ്രാമീൺ യോജന, നൈപുണ്യശേഷി വികസനം തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികൾ വൻ പരാജയം. എന്നിട്ടും അത്​ മറച്ചുവെക്കുന്നു. തൊഴിലില്ലായ്​മയും കാർഷിക പ്രതിസന്ധിയും രൂക്ഷം. ഒാരോ നീറുന്ന പ്രശ്​ന​െത്തയും പ്രതിപക്ഷത്തി​​​​െൻറ നാടകമായി അവതരിപ്പിച്ച്​ അവഗണിക്കുന്നു.

6. യു.പി.എ കാലത്ത്​ ഇന്ധനവിലവർധനക്കെതിരെ മോദിയും ഒാരോ ബി.ജെ.പി അനുയായിയും ​ശബ്​ദമുയർത്തി. ക്രൂഡ്​ ഒായിൽ വില അന്നത്തേതിനേക്കാൾ കുറഞ്ഞ സാഹചര്യത്തിലും ബി.ജെ.പി ഭരണത്തിൽ​ കുതിച്ചുയർന്ന എണ്ണവില ഇവരെല്ലാവരും കൂട്ടത്തോടെ ന്യായീകരിക്കുന്നു.

7. വിദ്യാഭ്യാസമേഖലക്ക്​ പരിഗണനയില്ല. ആയുഷ്​മാൻ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ആരോഗ്യമേഖലയും കടുത്ത അവഗണനയിലാണ്​. 

8. തെരഞ്ഞെടുപ്പ്​ ബോണ്ടുകൾ അഴിമതി നിയമപരമാക്കുന്ന നീക്കമാണ്​. ഇതിലൂടെ കോർപറേറ്റുകൾക്കും വിദേശ ശക്​തികൾക്കും രാഷ്​ട്രീയപാർട്ടികളെ വിലകൊടുത്ത്​ വാങ്ങാൻ കഴിയും. തെരഞ്ഞെടുപ്പ്​ ബോണ്ടിന്​ രഹസ്യസ്വഭാവമുണ്ട്​. 1000 കോടി നൽകുന്ന കമ്പനിക്കു​ വേണ്ടി സർക്കാറിന്​ ഒരു നയം പാസാക്കിക്കൊടുക്കാൻ കഴിയും. ഇക്കാര്യത്തിൽ പിന്നീട്​ വിചാരണയോ നിയമനടപടികളോ ഉണ്ടാകില്ല. മന്ത്രിതലത്തിലേക്ക്​ ആരുമറിയാതെ അഴിമതി ചുരുങ്ങും. ഉത്തരവുകളിലോ ഫയലുകളിലോ അഴിമതി കാണില്ല. അമേരിക്കയിലേതുപോലെ നയപരമായ തലത്തിലേക്ക്​ അത്​ മാറും. 

9. ആസൂത്രണ കമീഷൻ ഇല്ലാതായതോടെ രാജ്യത്തെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ലഭ്യമല്ലാതായി. പകരം വന്ന നിതി ആയോഗിന്​ ആസൂത്രണ കമീഷ​​​​െൻറ കടമയല്ല ഉള്ളത്​. അവർ ഒരു ഉപദേശക/പബ്ലിക്​ റിലേഷൻസ്​ സ്​ഥാപനമായാണ്​ പ്രവർത്തിക്കുന്നത്​.

10. സർക്കാറിനെതിരെ ശബ്​ദിച്ചാൽ നിങ്ങൾ ദേശവിരുദ്ധനാകുന്നു. പിന്നെ ഹിന്ദുവിരുദ്ധനും. വിമർശകരെ ഇങ്ങനെ അടയാളമിട്ട്​ ഒറ്റപ്പെടുത്തുന്നു.

11. ബി.ജെ.പി നേതാക്കളുടെ ഉടമസ്​ഥതയിലുള്ള വാർത്താ ചാനലുകളിൽ ആകക്കൂടിയുള്ളത്​ ദേശീയത-ദേശവിരുദ്ധത, ഹിന്ദു-മുസ്​ലിം, ഇന്ത്യ-പാകിസ്​താൻ സംവാദങ്ങൾ മാത്രം. യഥാർഥ വിഷയങ്ങളെ വഴിമാറ്റുകയാണ്​ അവർ ചെയ്യുന്നത്​.

12. അടുത്ത തെരഞ്ഞെടുപ്പിൽ വ്യാജ ദേശീയത ഉ​ത്തേജിപ്പിക്കാനും ധ്രുവീകരണത്തിനുമാണ്​​ ബി.ജെ.പി ലക്ഷ്യമിടുന്നത്​.  ജിന്ന, നെഹ്​റു, കോൺഗ്രസ്​ നേതാക്കൾ ഭഗത്​ സിങ്ങിനെ ജയിലിൽ കണ്ടില്ല, ഗുജറാത്തിൽ മോദിയെ തോൽപിക്കാൻ കോൺഗ്രസ്​ നേതാക്കൾ പാകിസ്​താൻ നേതാക്കളെ കണ്ടു, ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റി വിദ്യാർഥികൾ ദേശവിരുദ്ധർ തുടങ്ങി ബി.ജെ.പി നേതാക്കളിൽ നിന്നുണ്ടായ പ്രസ്​താവനകളെല്ലാം തെരഞ്ഞെടുപ്പിൽ ധ്രുവീകരണമുണ്ടാക്കി  ജയം ലക്ഷ്യമിട്ടുള്ളതാണ്​.

മോദിയിൽ ഇന്ത്യയുടെ പ്രതീക്ഷാകിരണമുണ്ടെന്ന്​ ബോധ്യപ്പെട്ടാണ്​ 2013മുതൽ ബി.ജെ.പി അനുയായി ആയതെന്നും ഇപ്പോൾ അതെല്ലാം പൂർണമായി അസ്​തമിച്ചുവെന്നും ശിവം ശങ്കർ സിങ്​​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsShivam Shankar SinghBJPBJP
News Summary - Why I Am Resigning From the BJP-india news
Next Story