Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ...

അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ പീഡനം: മുൻ മ​ന്ത്രിയെ എന്തുകൊണ്ട്​ അറസ്​റ്റു ചെയ്യുന്നില്ലെന്ന്​ കോടതി

text_fields
bookmark_border
അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ പീഡനം: മുൻ മ​ന്ത്രിയെ എന്തുകൊണ്ട്​ അറസ്​റ്റു ചെയ്യുന്നില്ലെന്ന്​ കോടതി
cancel

ന്യൂഡൽഹി: മു​സ​ഫ​ർ​പു​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ബ​ലാ​ത്സം​ഗ​ത്തി​നും ലൈം​ഗി​ക പീ​ഡ​ന​ത്തി​നും ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്രതി ചേർക്കപ്പെട്ട ബി​ഹാ​ർ സാ​മൂ​ഹി​ക​ക്ഷേ​മ മുൻ മ​ന്ത്രി മ​ഞ്​​ജു വ​ർ​മ​യെ എന്തുകൊണ്ട്​ അറസ്​റ്റു ചെയ്യുന്നില്ലെന്ന്​ സുപ്രീംകോടതി. സംഭവത്തിൽ മുൻ മന്ത്രിക്ക് പങ്കുണ്ടെന്ന്​ വ്യക്തമാകുന്ന തെളിവുകൾ അന്വേഷണസംഘത്തിന്​ ലഭിച്ചിട്ടും എന്ത​ുകൊണ്ട്​ അവരെ അറസ്​റ്റു ചെയ്യുന്നില്ലെന്ന്​ കോടതി സർക്കാറിനോട്​ ആരാഞ്ഞു.

കാബിനറ്റ്​ മന്ത്രിയായതിനാലാണ്​ മ​ഞ്​​ജു വ​ർ​മയെ അറസ്​റ്റ്​ ചെയ്യാത്തത്​. എന്നാൽ അവർ നിയമത്തിന്​ മുകളിലല്ല. കേസിൽ എല്ലാ കാര്യങ്ങളും സംശയാസ്​പദമാണ്​. ആരും നിയമത്തെ കുറിച്ച്​ ചിന്തിക്കുന്നില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.

പെൺകുട്ടികളെ മയക്കുമരുന്ന്​ നൽകിയാണ്​ പീഡിപ്പിച്ചിരുന്നതെന്ന്​ സർക്കാർ അഭിഭാഷകൻ കോടതി അറിയിച്ചു. പെൺകുട്ടികൾക്ക്​ മയക്കുമരുന്ന്​ കുത്തിവെച്ചതിനാൽ അവർ ബലാത്സംഗത്തിനും ഇരയായിട്ടുണ്ടാകും. എന്താണ്​ അവിടെ നടക്കുന്നതെന്നും കോടതി ആരാഞ്ഞു. സംഭവം വിശദീകരിച്ച സർക്കാറിനെ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ ശകാരിച്ചു.

കേസിൽ മ​ഞ്​ജു വർമയുടെ ഭ​ർ​ത്താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ വ​ർ​മ​ കഴിഞ്ഞ ദിവസം ബെഗുസാരൈ മഞ്ച്ഹൗൾ ജില്ലാ കോടതിയിൽ കീഴടങ്ങിയിരുന്നു.
ഒക്​ടോബർ 25 ന്​ കേസ് സംബന്ധിച്ച സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പരിഗണിക്കവെ ചന്ദ്ര​ശേ​ഖ​ർ വ​ർ​മ​യെ ക​ണ്ടെ​ത്താ​ൻ വൈ​കു​ന്ന​തിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ​ ​െഞ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ജസ്റ്റിന്​ മ​ദ​ൻ ബി. ലോ​കു​ർ അധ്യക്ഷനും ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ, ദീ​പ​ക്​ ഗു​പ്​​ത അംഗങ്ങളുമായ ബെ​ഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

30ലേ​റെ പെ​ൺ​കു​ട്ടി​ക​ളാ​ണ്​ മു​സ​ഫ​ർ​പു​രിലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഭർത്താവിനെതിരായ ആരോപണത്തെ തുടർന്ന് മ​ന്ത്രിസ്ഥാനം മ​ഞ്​​ജു വ​ർ​മ​ രാജിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharEx-ministerRapesshelter homesupreme court
News Summary - "Why Hasn't Ex-Minister Been Arrested?" Supreme Court On Bihar Shelter Rapes- India news
Next Story