Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂൾ കുട്ടികളുടെ...

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസം ഒഴിവാക്കുന്നതെന്തിന്​​?

text_fields
bookmark_border
meat
cancel

ന്യൂ​ഡ​ൽ​ഹി: സ്കൂ​​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് കോ​ഴി​യി​റ​ച്ചി​യും മ​റ്റു മാം​സ​വും ഒ​ഴി​വാ​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തോ​ട് ചോ​ദി​ച്ചു. പ​ക​രം മി​ക​ച്ച​ത് ന​ൽ​കി​യെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ കോ​ഴി​യി​റ​ച്ചി​ക്കും ആ​ട്ടി​റ​ച്ചി​ക്കും പ​ക​രം ഡ്രൈ ​ഫ്രൂ​ട്ട്സ് ന​ൽ​കു​മോ എ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സെ, സു​ധാ​ൻ​ശു ധു​ലി​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് തി​രി​ച്ചു​ചോ​ദി​ച്ചു.

ല​ക്ഷ​ദ്വീ​പി​ലെ ക്ഷീ​ര​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നും സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മാം​സം ഒ​ഴി​വാ​ക്കാ​നു​മു​ള്ള ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ മാം​സം ഒ​ഴി​വാ​ക്കി​യ​ത് കേ​ര​ള ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ആ ​സ്റ്റേ തു​ട​രും.

പു​തി​യ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് ഇ​തി​ൽ കോ​ഴി​യി​റ​ച്ചി എ​വി​ടെ​യെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ഇ​ത് ത​ന്റെ ഭ​ക്ഷ​ണ, സാം​സ്കാ​രി​ക രീ​തി​യാ​ണെ​ങ്കി​ൽ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​ൻ പ​റ്റു​മെ​ന്നും ബെ​ഞ്ച് ആ​രാ​ഞ്ഞു. കോ​ഴി​യി​റ​ച്ചി​യും ആ​ട്ടി​റ​ച്ചി​യും പ്ര​ത്യേ​ക ഭ​ക്ഷ​ണ ഇ​ന​ങ്ങ​ളാ​യി ഉ​ണ്ടെ​ന്ന് എ.​എ​സ്.​ജി അ​റി​യി​ച്ച​പ്പോ​ൾ എ​ങ്കി​ൽ അ​ത​വ​ർ​ക്ക് ന​ൽ​കി​യേ​ക്കൂ എ​ന്ന് ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

വി​വി​ധ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം എ​ടു​ത്ത ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, സാ​മ്പ​ത്തി​ക ഘ​ട​കം തു​ട​ങ്ങി​യ​വ​യും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നും എ.​എ​സ്.​ജി വാ​ദി​ച്ചു. എ​ന്നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണം മൂ​ലം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും സ്കൂ​ൾ ഭ​ക്ഷ​ണ​ത്തെ കു​റി​ച്ച് മാ​ത്ര​മാ​ണ് ത​ങ്ങ​ൾ പ​റ​യു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തെ ഓ​ർ​മി​പ്പി​ച്ചു. അ​തേ സ​മ​യം സ​ർ​ക്കാ​ർ ക്ഷീ​ര​ഫാ​മു​ക​ൾ ലാ​ഭ​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ന​ട​പ​ടി സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്തി​ല്ല. തു​ട​ർ​വാ​ദ​ത്തി​നാ​യി കേ​സ് ജൂ​ലൈ 11ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meatchildrens lunches
News Summary - Why exclude meat from school children's lunches?
Next Story