Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാഹയെ അലനിൽ നിന്നും...

താഹയെ അലനിൽ നിന്നും വേർതിരിച്ച്​ കണ്ടതെന്തു​കൊണ്ട്​​? –സുപ്രീംകോടതി

text_fields
bookmark_border
thaha and allen
cancel
camera_alt

താഹ ഫസൽ, അലൻ ഷുഹൈബ്

ന്യൂഡൽഹി: ഏറെ ശ്രദ്ധേയമായ അഭിപ്രായ പ്രകടനത്തിൽ പന്തീരാങ്കാവ്​ മാവോയിസ്​റ്റ്​ കേസിൽ ജാമ്യം റദ്ദാക്ക​ുന്നതിൽ താഹാ ഫസലിനോട്​ കാണിച്ച വേർതിരിവ്​ നിയമപരമല്ലെന്ന്​ സുപ്രീംകോടതി തുറന്നടിച്ചു. ഒ​േര കുറ്റകൃത്യങ്ങൾ ഇരുവർക്കുമെതിരെ ഒരു പോലെ ആരോപിച്ച ശേഷം 20 വയസാണെന്നും മാനസിക പ്രശ്​ന​ങ്ങളുണ്ടെന്നും പറഞ്ഞ്​ കേരള ഹൈകോടതി അലൻ ശുഹൈബിന്​ മാത്രം ജാമ്യം നൽകി താഹ ഫസലി​െൻറ ജാമ്യം റദ്ദാക്കിയത്​ നിയമപരമായി നിലനിൽക്കില്ലെന്ന്​ പരമോന്നത കോടതി വ്യക്​തമാക്കി.

യു.എ.പി.എ നിയമത്തി​െല 43(ഡി)5 വകുപ്പ്​ പ്രകാരം ഇൗ രണ്ട്​ കാരണങ്ങൾ പറഞ്ഞ്​ രണ്ട്​ പ്രതികളിൽ ഒരാൾക്ക്​ മാത്രം ഇളവ്​ നൽകാനാവില്ലെന്നും ഇരുവർക്കും ഭീകരപ്രവർത്തനത്തിൽ നേരിട്ട്​ പങ്കാളിത്തം ഉണ്ടെന്ന്​ സ്​ഥാപിക്കാവുന്നതൊന്നും എൻ.​െഎ.എ സമർപ്പിച്ചിട്ടില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

കേരള ഹൈകോടതി ത്വാഹ ഫസലിനെ അലൻ ശുഹൈബിൽ നിന്നും വേർതിരിച്ചു കണ്ടത്​ എന്തുകൊണ്ടാണെന്ന്​ ചൊവ്വാഴ​്​ച ചോദിച്ച സുപ്രീംകോടതി ബുധനാഴ്​ച ഒരു പടികടന്നാണ്​ കേരള ഹൈകോടത​ി അത്തര​െമാരു ഉത്തരവിറക്കിയത്​ തന്നെ നിയമപരമല്ല എന്ന് വ്യക്​തമാക്കിയത്​. കേസിൽ വാദം ഇന്ന്​ പൂർത്തിയാക്കി ഇരുവരുടെയും ജാമ്യവിഷയം സുപ്രീംകോടതി വിധി പറയാൻ മാറ്റിയേക്കും.

അലൻ ശുഹൈബിനും താഹ ഫസലിനും ​േമൽ ആരോപിച്ചത്​ തുല്യകുറ്റകൃത്യങ്ങളാണെന്ന്​ ഹൈകോടതി തന്നെ സ്വന്തം വിധിന്യായത്തിൽ​ വിശദീകരിക്കുന്നുണ്ടെന്ന്​ ജസ്​റ്റിസ്​ അജയ്​ ഒാഖ പറഞ്ഞു. ഇൗ കുറ്റകൃത്യങ്ങളിലെല്ലാം രണ്ട്​ പേരെയും ഒരുപോലെ പറഞ്ഞുവന്ന ശേഷം ഒടുവിൽ ഇരുവരെയും വേർതിരിച്ചുകാണിക്കുകയാണ്​ ഹൈകോടതി ചെയ്​തത്​. ഇതിലൂടെ​ ഒന്നാം പ്രതിയായ അലൻ ​ശുഹൈബിന്​​ രണ്ടാം പ്രതിയായ താഹ ഫസലിന്​ നൽകാത്ത ആനുകൂല്യമാണ്​ നൽകിയതെന്ന്​ കോടതി കുറ്റപ്പെടുത്തി.

അലൻ ശുഹൈബിന്​ 20 വയസാണെന്നും മാനസിക പ്രശ്​ന​ങ്ങളുണ്ടെന്നുമാണ്​ ഹൈകോടതി വിധിയിൽ അതിന്​ ന്യായമായി പറഞ്ഞിരിക്കുന്നത്​. യു.എ.പി.എ നിയമത്തി​െല 43(ഡി)5 വകുപ്പ്​ പ്രകാരം ഒരു പ്രതിക്ക്​ 20 വയസ്​ ആണെന്നത്​ കൊണ്ട്​ ജാമ്യം ജാമ്യം നൽകാനാവില്ല. ഇതേ വകുപ്പ്​ പ്രകാരം മാനസിക പ്രശ്​നങ്ങളും ജാമ്യം നൽകാനുള്ള കാരണമായി കാണിക്കാനാവില്ല. മാത്രമല്ല, അലൻ ശു​ൈഹബിന്​ മാനസിക പ്രശ്​നങ്ങളുണ്ടെന്ന ഹൈകോടതി വിധിക്ക്​ വിരുദ്ധമാണ്​ അയാളുടെ പേരിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്​മൂലം എന്നും ജസ്​റ്റിസ്​ ഒാഖ ചൂണ്ടിക്കാട്ടി.

ഹൈകോടതി ശരിവെച്ച ജാമ്യം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൻ.​െഎ.എ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിന്​ നൽകി മറുപടി സത്യവാങ്​മൂലത്തിൽ അലൻ ശുഹൈബ്​ സമർഥനും കഴിവുമുള്ള നിയമ വിദ്യാർഥിയാണെന്നും നിയമ വിദ്യാർഥികൾക്കായുള്ള 'മൂട്ട്​കോർട്ട്'​ അടക്കമുള്ള പരിപാടികളിൽ പ​െങ്കടുക്കാറുണ്ടെന്നുമാണ്​ വിശദീകരിച്ചിട്ടുള്ളത്​. ഒരാളെ ഒരേ സമയം മാനസിക പ്രശ്​നമുള്ളയാളെന്നും സമർഥനെന്നും പറയുന്നതെങ്ങിനെയാണെന്ന്​ സുപ്രീംകോടതി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alan thahasupreme court
News Summary - Why did you separate Taha from Alan? -Supreme Court
Next Story