മോദി ഇത്രയധികം വൈകിയത് എന്തുകൊണ്ട്? പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ മണിപ്പൂരികൾ ചോദിക്കുന്നു
text_fieldsഇംഫാൽ: ഇംഫാൽ വിമാനത്താവളം മുതൽ കാംഗ്ല കോട്ട വരെയുള്ള ഏഴു കിലോമീറ്റർ ദൂരം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശന വേളയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 8,500 കോടിയുടെ വികസന പദ്ധതികൾ പ്രദർശിപ്പിക്കുന്ന കൂറ്റൻ ഹോർഡിംഗുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാൽ, 24 മാസം പിന്നിട്ട കലാപത്തിന്റെ മുറിവുകൾ ഉണക്കാൻ പര്യാപ്തമല്ല ഇവയെന്ന് മണിപ്പൂരികൾ സാക്ഷ്യപ്പെടുത്തുന്നു.
ചുരാചന്ദ്പൂരിലെ പൊതുറാലിക്കു ശേഷം മോദിയുടെ രണ്ടാമത്തെ സ്റ്റോപ്പായ ഇംഫാലിലെ കാംഗ്ല കോട്ടക്കു ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. തെരുവുകൾ വൃത്തിയാക്കി. ബാരിക്കേഡുകൾ സ്ഥാപിച്ചു. നഗരത്തിന് പുതിയ സൗന്ദര്യമാനം നൽകി.
എന്നാൽ, രണ്ട് വർഷത്തിലേറെയായി തുടരുന്ന മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ സംഘർഷത്താൽ കുടിയിറക്കപ്പെട്ടവരുടെ മനസ്സ് ഇപ്പോഴും സമ്മിശ്ര വികാരങ്ങളുടെ കേന്ദ്രമാണ്. കൂറ്റൻ ഹോർഡിംഗുകളും സുരക്ഷാ ക്രമീകരണങ്ങളും അവർ സഹിച്ച വേദനയിൽനിന്നും അവഗണനയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രഹസനമായി മാറുന്നു.
260 പേരുടെ മരണത്തിനും 60,000 ത്തിലധികം പേരെ കുടിയിറക്കിയതിനും കാരണമായ സംഘർഷത്തിന് ഒരു പരിഹാരമായി സംസ്ഥാനത്തിന് ശമനവും അനുരഞ്ജനവും അത്യന്തം ആവശ്യമാണെന്ന് താമസക്കാർ പറഞ്ഞു. കുന്നുകൾക്കും താഴ്‌വരക്കും ഇടയിൽ മാറിത്താമസിക്കാൻ നിർബന്ധിതരായവർ അവരുടെ തനതു ജനസംഖ്യാ ഭൂപ്രകൃതിയെ മാറ്റിമറിച്ചിരിക്കുന്നു.
രണ്ട് യോഗങ്ങളിൽ മോദി എന്താണ് പറയുന്നതെന്ന് അറിയാൻ അവർ ഇപ്പോൾ കാത്തിരിക്കുകയാണ്. മോദിയുടെ സന്ദർശനം ഇംഫാലിൽ നിരാശയും ഒപ്പം പ്രതീക്ഷയും ഉണർത്തിയിട്ടുണ്ടെന്നാണ് പൊതുവായ പ്രതികരണങ്ങൾ കാണിക്കുന്നത്.
ഇംഫാലിലെ അകമ്പത് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിയായ ബ്ലസ്‌ന, സഹോദരിമാരായ യുംനാം സന്ധ്യ, ലൈഷാങ് തെംപ്രിയ എന്നിവർക്കൊപ്പം മോറെയിലേക്ക് വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. കാരണം, രണ്ടു വർഷം നീണ്ട ക്യാമ്പിലെ ജീവിതം അത്ര ദുഷ്‌കരമായിരിക്കുന്നു.
മോദി വൈകി എത്തിയതിനെ ബ്ലസ്‌ന ചോദ്യം ചെയ്തു. ‘അദ്ദേഹത്തിന് ഞങ്ങളുടെ വേദന മനസ്സിലാകില്ല. അദ്ദേഹത്തിന്റെ കുടുംബം കഷ്ടപ്പെട്ടിട്ടില്ല. സന്ദർശനം കൊണ്ട് എന്ത് ഉദ്ദേശ്യം കൈവരിക്കും? എനിക്ക് ഒരു പ്രതീക്ഷയുമില്ല. പക്ഷേ കഴിയുമെങ്കിൽ, അദ്ദേഹം ഉടൻ തന്നെ ഞങ്ങളുടെ സുരക്ഷിതമായ മടങ്ങിപ്പോക്ക് ഉറപ്പാക്കണം. ഞങ്ങൾക്ക് മൊറേയിൽ തന്നെ തുടരണം. ഇവിടെ ജീവിതം ദുഷ്‌കരമാണ്’.
സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രധാനമന്ത്രി വരാത്തതിനാൽ ആളുകൾ അസ്വസ്ഥരായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം പെട്ടെന്ന് സന്ദർശിക്കാൻ തീരുമാനിച്ചതിനാൽ കലാപം അവസാനിപ്പിക്കാനും അവരെ നാട്ടിലേക്ക് അയക്കാനുമുള്ള നടപടികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മറ്റൊരു അന്തേവാസിയായ ഖുറൈജാം ഖംബ പറഞ്ഞു. ‘അദ്ദേഹം പ്രധാനമന്ത്രിയാണ്. അദ്ദേഹം ഒന്നും ചെയ്യാതെ പോയാൽ ഞങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കും’- ഖംബ പറഞ്ഞു.
കുടിയിറക്കപ്പെട്ടവർ താമസിക്കുന്ന സാഹചര്യങ്ങൾ മനസ്സിലാക്കാൻ മോദി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കണമെന്ന് മറ്റൊരു തടവുകാരനായ പി. ചിയാങ്‌ഖെയ് സിങ്ങും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

