Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രീയ...

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാർഥന: കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രാർഥന: കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ കണ്ണടച്ച്​ കൈകൂപ്പി ഹിന്ദിയില​ും സംസ്​കൃതത്തി​ലും നടത്തുന്ന  നിർബന്ധിത പ്രാർഥനയെ സംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോടും കേന്ദ്രീയ വിദ്യാലയ സംഘടനോടും(കെ.വി.എസ്​) സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജസ്​റ്റിസ്​ റോഹിങ്​ടൻ എഫ്​. നരിമാ​​​െൻറ അധ്യക്ഷതയിലുള്ള ​െബഞ്ചാണ്​ വിശദീകരണം ചോദിച്ചത്​. രണ്ടാഴ്​ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട്​ കേന്ദ്ര സർക്കാറിനും കേന്ദ്രീയ വിദ്യാലയത്തിനും നോട്ടീസ്​ അയക്കുകയും ചെയ്​തു. 

ഇത്​ പ്രധാനപ്പെട്ട വിഷയമാ​െണന്ന്​ കോടതി പറഞ്ഞു.  അഡ്വ. വിനായക്​ ഷായു​െട പൊതുതാത്​പര്യ ഹരജി പരിഗണിച്ചാണ്​ കോടതിയുടെ നടപടി.  കെ.വി.എസി​​​​െൻറ വിദ്യാഭ്യാസ നിയമാവലിയെ സംബന്ധിക്കുന്ന 92ാം വകുപ്പി​െന ചോദ്യം ചെയ്​താണ്​ ഹരജി​. 

രാവിലെ അസംബ്ലിയോടു കൂടി സ്​കൂൾ തുടങ്ങണമെന്നും എല്ലാ അധ്യാപകരും വിദ്യാർഥികളും അസംബ്ലിക്ക്​ ഹാജരാകണമെന്നും 92ാം വകുപ്പ്​ പറയുന്നു. അസംബ്ലിയുടെ പെരുമാറ്റച്ചട്ടങ്ങളും വകുപ്പിൽ വിശദീകരിക്കുന്നുണ്ട്​. 

സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്​ഥാപനം കുട്ടികളിൽ മതപരമായ വിശ്വാസങ്ങളും അറിവുകളും പ്രചരിപ്പിക്കുന്നതിനു പകരം ശാസ്​ത്ര ഗുണങ്ങൾ വളർത്തുകയാണ്​ ചെയ്യേണ്ടതെന്ന്​ ഹരജിയിൽ ആവശ്യപ്പെടുന്നു​. കൂടാതെ മൗലികാവകാശ സംരക്ഷണം ഉറപ്പു വരുത്തണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്​. 

ഭരണഘടനയിലെ 19ാം വകുപ്പ്​ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്​. അതിനാൽ വിദ്യാർഥികളെ പ്രാർഥനക്ക്​ കണ്ണടച്ച്​ കൈകൂപ്പാനായി നിർബന്ധിക്കാൻ സാധിക്കില്ല. ന്യൂനപക്ഷ വിദ്യാർഥികൾക്കും നിരീശ്വരവാദികൾക്കും ഇത്​ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു.  രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലങ്ങളിലും ഇൗ പ്രാർഥനാ രീതിയാണ്​ നിർബന്ധപൂർവം പിന്തുടരുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationschoolcentral govtprayermalayalam newsKVSsupreme court
News Summary - Why a Common Prayer With Closed Eyes, Folded Hands? SC Asks Centre- India News
Next Story