Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​സഭക്കൊപ്പം...

ലോക്​സഭക്കൊപ്പം കശ്​മീർ നിയമസഭാ തെരഞ്ഞെടുപ്പ്​ നടത്തിയാൽ എന്താണ്​ പ്രശ്​നം -ഫാറൂഖ്​ അബ്​ദുല്ല

text_fields
bookmark_border
Farooq-Abdullah
cancel

ന്യൂഡൽഹി: ജമ്മു കശ്​മീരിൽ ലോക്​സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച്​ നടത്തുന്നതിൽ എന്താണ് ​ പ്രശ്​ന​െമന്ന്​ മുൻ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല. ലോക്​സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെര​െഞ്ഞടുപ്പും ഒരുമ ിച്ച്​ നടത്തുന്നതിന്​ എല്ലാ പാർട്ടികളും അനുകൂലമാണ്​. ജമ്മു കശ്​മീരിൽ ലോക്​സഭാ തെരഞ്ഞെടുപ്പിന്​ അനുകൂല സാഹച ര്യമാണ്​. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്​ അനുകൂലമല്ലെന്നത്​ എങ്ങനെ സാധ്യമാകുമെന്നും​ ഫാറൂഖ്​ അബ്​ദുല്ല ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കാറുണ്ട്​. ആവശ്യത്തിനുള്ള സുരക്ഷാ സേനയുമുണ്ട്​. എന്നിട്ട്​ എന്തുകൊണ്ടാണ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാത്തത്​? -ഫാറൂഖ്​ അബ്​ദുല്ല ​േചാദിച്ചു.

പാകിസ്​താനുമായി പോരാട്ടങ്ങളും പ്രശ്​നങ്ങളും ഉണ്ടെന്ന്​ ​നമുക്ക്​ അറിയാം. ഇൗ വ്യോമാക്രമണം നടന്നത്​ തെരഞ്ഞെടുപ്പ്​ അടുത്തതുകൊണ്ടാണ്​. കോടികൾ വിലവരുന്ന ഒരു വിമാനം നമുക്ക്​ നഷ്​ടമായി. വ്യോമസേന പൈലറ്റ്​ രക്ഷപ്പെട്ട്​ പാകിസ്​താനിൽ നിന്ന്​ തിരികെ എത്തിയതിന്​ നന്ദിയുള്ളവരാകണം - ഫാറൂഖ്​ അബ്​ദുല്ല കൂട്ടിച്ചേർത്തു.

കശ്​മീരിൽ സുരക്ഷാ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചത്​. നിലവിൽ രാഷ്​ട്രപതി ഭരണത്തിന്​ കീഴിലാണ്​ കശ്​മീർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq abdullahmalayalam newsKashmir Election
News Summary - Why can't state elections be held in J&K - India News
Next Story