Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിന്​ 100...

പെട്രോളിന്​ 100 കവിഞ്ഞു, ബച്ചന്​ എന്തേ മിണ്ടാട്ടമില്ലേ? -ഭായ് ജഗ്‌താപ്

text_fields
bookmark_border
പെട്രോളിന്​ 100 കവിഞ്ഞു, ബച്ചന്​ എന്തേ മിണ്ടാട്ടമില്ലേ? -ഭായ് ജഗ്‌താപ്
cancel

മുംബൈ: പെട്രോൾ വില ലിറ്ററിന് 63 രൂപയായപ്പോൾ ട്വിറ്ററിൽ പ്രതിഷേധവുമായി രംഗത്തെത്തിയ അമിതാഭ്​ ബച്ചന്​ ഇപ്പോൾ ലിറ്ററിന്​ 100 കവിഞ്ഞപ്പോൾ മിണ്ടാട്ടമില്ലേയെന്ന്​ കോൺഗ്രസ്​ മുംബൈ പ്രസിഡന്‍റ്​ ഭായ് ജഗ്‌താപ്. 2012ൽ യു.പി.എ ഭരണകാലത്ത്​ വില കൂട്ടിയപ്പോൾ ട്വീറ്റ് ചെയ്ത ബച്ചൻ എന്തുകൊണ്ടാണ് ഇപ്പോൾ ട്വീറ്റ് ചെയ്യാത്തതെന്ന്​ അദ്ദേഹം ചോദിച്ചു.

'ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് ബച്ചനും അക്ഷയ് കുമാറും മുമ്പ്​ പ്രതിഷേധമുയർത്തിയിരുന്നു. അത്​ ന്യായവുമാണ്​. എന്നാൽ, വില 100 രൂപ കവിഞ്ഞപ്പോൾ അവർ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്? ഒന്നും ചോദിക്കാത്തതെന്തേ?" ജഗ്‌താപ് ചോദിച്ചു.

2012മേയ്​ 24ന്​ പെട്രോളിന്​ 7.50 രൂപ വർധിപ്പിച്ചപ്പോഴായിരുന്നു ബച്ചന്‍റെ പ്രതിഷേധ ട്വീറ്റ്​. അന്ന്​ ലിറ്ററിന്​ 63 രൂപയായാണ്​ ഉയർന്നത്​. പെട്രോൾ പമ്പ് ജീവനക്കാരനും ഇന്ധനം നിറക്കാനെത്തിയ മുംബൈക്കാരനും തമ്മിലുള്ള സംഭാഷണമെന്ന രൂപേണയായിരുന്നു ബച്ചന്‍റെ ട്വീറ്റ്​. ട്വീറ്റിന്‍റെ പൂർണ രൂപം: ''ടി. 753. പെട്രോളിന്​ 7.5 രൂപ വർധിച്ചിരിക്കുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ: എത്ര രൂപക്ക്​ അടിക്കണം? മുംബൈക്കാരൻ: സഹോദരാ, ഒരു രണ്ട്​ -നാല്​ രൂപക്ക്​ കാറിന്‍റെ മേലെ തളിച്ചാൽ മതി. ഇത്​ കത്തിച്ചു കളയാം..!!''.


അന്ന്​ ഏറെ പേർ ഏറ്റുപിടിച്ച ട്വീറ്റ് രണ്ടാം യു.പി.എ സർക്കാറിനെതിരെ ജനവികാരം ആളിക്കത്തിക്കാൻ സഹായിച്ചിരുന്നു. നിലവിൽ ലിറ്ററിന്​ മിക്ക സ്​ഥലങ്ങളിലും 100 രൂപ കവിഞ്ഞു. ഡീസൽ വിലയും കുതിച്ചുയരുകയാണ്​. ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട്​ നടന്മാരായ അമിതാഭ് ബച്ചൻ, അനുപം ഖേർ, അക്ഷയ് കുമാർ എന്നിവർക്ക് കത്തെഴുതിയാതായി ജഗ്‌താപ് പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറി ഏഴ് വർഷം പിന്നിട്ട വേളയിൽ, കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുംബൈ കോൺഗ്രസ്​ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel priceamitabh Bacchan
News Summary - why Bacchan & Akshay Kumar quiet now when fuel prices have crossed Rs 100
Next Story